വയനാട് പ്രസ്സ് ക്ലബ്ബ് ഓഫീസ് സെക്രട്ടറി വാസുദേവന് യാത്രയയപ്പ് നൽകി

കല്‍പ്പറ്റ:വയനാട് പ്രസ്‌ക്ലബില്‍ യാത്രയയപ്പും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷത്തെ സേവനത്തിന് ശേഷം വയനാട് പ്രസ്്ക്ലബില്‍ നിന്നും വിരമിക്കുന്ന ഓഫിസ് സെക്രട്ടറി വാസുദേവന്റെ യാത്രയയപ്പ് പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റുമായ ബിനു ജോര്‍ജ് ഉദ്ഘാടന ചെയ്തു. പ്രസ്്ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായി. പ്രസ് ക്ലബ് മുന്‍ സെക്രട്ടറി എം കമല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പ്രസ്‌ക്ലബ് മുന്‍ സെക്രട്ടറിയുമായ പി.ഒ ഷീജ എന്നിവര്‍ വാസുദേവനുള്ള ഉപഹാരങ്ങള്‍ കൈമാറി. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ […]

Continue Reading

ടോക്കിംഗ്സാന്റയെ നിര്‍മ്മിച്ച് പഴശ്ശിരാജാ കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥികൾ

പുൽപള്ളി : സംസാരിക്കുന്ന സാന്താക്ലോസിനെ നിര്‍മിച്ച് പഴശ്ശിരാജ കോളേജ് മാസ്സ് കമ്മ്യൂണിക്കേഷന്‍ & ജേർണലിസം വിഭാഗം വിദ്യാര്‍ത്ഥികള്‍.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിന്റേയും നൂതന സാങ്കേതികവിദ്യയുടേയും സഹായത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനില്‍കുമാര്‍ കെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കോളേജ് സി.ഇ.ഒ ഫാ. വര്‍ഗീസ് കൊല്ലമാവുടി, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു. ടോക്കിംഗ് സാന്റയെ നിര്‍മ്മിച്ച വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളായ അക്ഷയ് ധന്‍ ജോഷി, സച്ചിന്ത് പി.കെ, […]

Continue Reading

കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു

കുറ്റ്യാടി :കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു വാഹനം പൂർണമായും കത്തി നശിച്ചു. യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൂരാച്ചുണ്ട് നിന്നും വയനാട് വെള്ളമുണ്ടയിലേക്ക് യാത്രക്കാരുമായി വന്ന ട്രാവലറിനാണ് തീപ്പിടിച്ചത്. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ യാത്രക്കാരെ ഇറക്കിയതിനാൽ വൻ അപകടം ഒഴിവായി ചുരത്തിൽ ആറാം വളവിലാണ് അപകടം ഉണ്ടായത് ഫയർഫോഴ്സ് എത്തുമ്പോഴേക്കും വാഹനം പൂർണമായി കത്തിനശിച്ചു തൊട്ടിൽ പാലം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

Continue Reading

പി.ടി തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ അനുശോചിച്ചു

വെള്ളമുണ്ട: പി.ടി. തോമസ് എം.എൽ.എ.യുടെ നിര്യാണത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന സമ്മേളനം നടത്തി.യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ജുനൈദ് കൈപ്പാണി, പി. ചന്ദ്രൻ ,എം മുരളി മാസ്റ്റർ, പി.കെ. അമീൻ, സി.എം അനിൽകുമാർ, മo ഗലശേരി മാധവൻ മാസ്റ്റർ, കെ.എം പ്രകാശൻ, മൊയ്തു ബാലുശേരി, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്, പി.സി. റെജി തുടങ്ങിയവർ സംസാരിച്ചു.

Continue Reading

സ്‌ഫോടനം; ലുധിയാന നഗരത്തിൽ 144 പ്രഖ്യാപിച്ചു

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിൽ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചു. ജനുവരി 13 വരെയാണ് നിയന്ത്രണം.ലുധിയാന നഗരത്തിൽ സുരക്ഷാ പരിശോധന കൂട്ടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊലീസ് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായി തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ […]

Continue Reading

കാസർകോട് ലോറി മറിഞ്ഞ് 4 മരണം

കാസർകോട് പാണത്തൂരിൽ ലോറി മറിഞ്ഞ് നാലുപേർ മരിച്ചു. കെ.ബാബു, രംഗപ്പു എന്ന സുന്ദരൻ, എംകെ മോഹനൻ, നാരായണൻ എന്നിവരാണ് മരിച്ചത്.മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.ആറുപേരാണ് ലോറിയിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

മിനിനെറ്റ് ചാംപ്യന്‍ഷിപ്പ്;പനമരം ജേതാക്കള്‍

പനമരം: ജില്ലാനെറ്റ് ബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വയനാട് ജില്ല മിനിനെറ്റ് ചാംപ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം ക്രസന്റ് പബ്ലിക് സ്‌കൂളില്‍ വെച്ച് നടന്ന ഫൈനലില്‍ ജിഎച്ച്എസ്എസ് കല്‍പ്പറ്റയെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ജില്ലാ മിനിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജിഎച്ച്എസ്എസ് പനമരം ജേതാക്കളാകുന്നത്. സ്‌കൂളിലെ കായികാധ്യാപകനായ നവാസ്.ടി, നീതു കെ, കോച്ച് സുജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടീം പരിശീലനം നടത്തുന്നത്.

Continue Reading

ഒമൈക്രോണ്‍: മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം.മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading

ഒമൈക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ്, ന്യൂ ഇയര്‍; ആഘോഷം ആപത്താക്കരുതെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമൈക്രോൺ രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്തവണത്തെ ക്രിസ്തുമസ്, ന്യൂ ഇയർ കരുതലോടെ ആഘോഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേർക്കാണ് ഒമൈക്രോൺ സ്ഥിരീകരിച്ചത്.17 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 10 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഒമൈക്രോൺ ബാധിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളായ യുകെ 12, ടാൻസാനിയ 3, ഖാന 1, അയർലാൻഡ് 1, ലോ റിസ്‌ക് രാജ്യങ്ങളായ […]

Continue Reading

ക്രിസ്തുമസ്-പുതുവത്സര ചന്ത ആരംഭിച്ചു

വെള്ളമുണ്ട പഞ്ചായത്തിൻ്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ക്രിസ്തുമസ് -പുതുവത്സര ചന്ത ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ കെ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി അജയ് ഘോഷ്, സിഡിഎസ് ചെയർപേഴ്സൺ സൗദ എന്നിവർ സംസാരിച്ചു. സീനത്ത്, ഹൈറുനിസ സിഡിഎസിൻ്റെ ചുമതലയുള്ള എം.ഇ.സിമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Continue Reading