മാധ്യമ സെമിനാർ നടത്തി

വെള്ളമുണ്ട:വർത്തമാന കാലത്തെ മാധ്യമ ധർമ്മം എന്ന വിഷയത്തിൽ വിജ്ഞാൻ ലൈബ്രറി നടത്തിയ മാധ്യമ സെമിനാർലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ എം ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സൂപ്പി പള്ളിയാൽ വിഷയ അവതാരകനായ പരിപാടിയിൽ പി എ ജലീൽ മാസ്റ്റർ മോഡറേറ്ററായിരുന്നു. മാധ്യമ പ്രവർത്തകരായ എം. കമൽ, കെ.എം. ഷിനോജ്, രാജപ്പൻ, വിജിത്ത് വെള്ളമുണ്ട എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു.ചർച്ചയിൽ പങ്കെടുത്ത് പി ജെ ആന്റണി,ജയരാജൻ മാസ്റ്റർ, എസ് കെ തങ്ങൾ, അമൃത എന്നിവർ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി എം […]

Continue Reading

വീൽ ചെയർ സംഭാവന ചെയ്തു

പുലിക്കാട്:പുലിക്കാട് ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്ററിലേക്ക് സംഭാവന ചെയ്ത വീൽ ചെയർ ശാഖ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് കൈമാറി.പരിപാടിയിൽ ഇബ്രാഹിം മൂലയിൽ, റഷീദ്.കെ,ഇബ്രാഹിം. കെ സി,ഇസ്മായിൽ. കെ, നാസർ.കെ, യാസർ.എം, സുലൈഖ. കെ, സഫിയ.പികെ, മൈമൂന കെസി, ഹക്കീം. കെ കെ,മുഹമ്മദ്‌. കെ കെ ഹക്കീം. സി എന്നിവർ സംബന്ധിച്ചു.

Continue Reading

ബെർദ്യാൻസ്‌ക് നഗരം പിടിച്ചെടുത്ത് റഷ്യൻ സൈന്യം

യുക്രൈനിലെ നഗരമായ ബെർദ്യാൻസ്‌ക് റഷ്യൻ സേന പിടിച്ചെടുത്തു. വടക്കൻ യുക്രൈനിലെ ചെർണിഗോവിൽ റഷ്യ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു. സമാധാന ചർച്ചയ്ക്ക് യുക്രൈൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലും റഷ്യൻ ആക്രമണം തുടരുകയാണ്.റഷ്യൻ സേന വളഞ്ഞ കീവിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. യുക്രൈനിലെ സപ്രോഷ്യ വിമാനത്താവളത്തിന് സമീപം സ്ഫോടനം നടന്നതായാണ് വിവരം. റഷ്യൻ ആക്രമണത്തെ തുടർന്ന് 14 കുട്ടികൾ ഉൾപ്പടെ 352 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അതേസമയം റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ […]

Continue Reading

യുദ്ധം അഞ്ചാം ദിവസം; ചർച്ച പുരോഗമിക്കുന്നു

യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസിൽ വെച്ച് റഷ്യയുമായി ചർച്ചചെയ്യാമെന്ന് യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു. ഉപാധികളില്ലാത്ത ചർച്ച ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ ആദ്യം വിസമ്മതിച്ചെങ്കിലും കീവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചർച്ചയ്ക്ക് അയക്കാമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസവും യുക്രൈന്‍റെ എല്ലാ ദിശകളിലും റഷ്യയുടെ ഷെല്ലാക്രമണം തുടർന്നു. കിയവിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വാസിൽകിവ് സൈനികതാവളത്തിന് നേരെ […]

Continue Reading

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്

മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് . 5 ജില്ലകളിലെ 38 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. 173 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 15 വനിതകളുമുണ്ട്. 12 ലക്ഷത്തി 94 ആയിരം വോട്ടർമാരാണ് മണിപ്പൂരിൽ ആകെയുള്ളത്.തെരഞ്ഞെടുപ്പിനായി 1721 പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഉത്തർപ്രദേശിൽ ഇന്നലെ നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ 55 ശതമാനത്തിന് മുകളിൽ പോളിംഗ് രേഖപ്പെടുത്തി. 6-ാം ഘട്ട പരസ്യ പ്രചാരണം അവസാന ഘട്ടത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബലിയായിലും മഹാരാജ്ഗഞ്ചിലും പൊതുയോഗങ്ങളെ അഭിസംബോധന […]

Continue Reading

ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ

രാജ്യത്തെ രണ്ട് ആണവ നിലയങ്ങൾക്ക് കേടുപാടുകൾ ഉണ്ടായെന്ന് യുക്രൈൻ. ആണവ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഉള്ള കീവ്, ഖാർകീവ് മേഖലകളിൽ ആണ് മിസൈൽ ആക്രമണം ഉണ്ടായത്. ആണവ വികിരണം ഇല്ലെന്നും അന്താരാഷ്ട്ര ആണവ ഏജൻസി റിപ്പോർട്ട് ചെയ്തു.യുക്രൈന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ (EU) പിന്തുണ അറിയിച്ചിട്ടുണ്ട്. ബലാറൂസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തി. റഷ്യൻ മാധ്യമങ്ങളെ വിലക്കാനും തീരുമാനമായി. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിഷേധിച്ചിട്ടുമുണ്ട്.അതിനിടെ, സൈനിക നീക്കത്തിൽ തങ്ങൾക്ക് ആൾനാശം ഉണ്ടായെന്ന് റഷ്യ ആദ്യമായി […]

Continue Reading

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ,തിയറ്ററുകളിൽ മുഴുവൻ പേർക്കും പ്രവേശനം,ബാറുകളിലും 100%,പൊതുപരിപാടികൾക്ക് 1500 പേർ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി. തിയറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. എല്ലാ പൊതുപരിപാടികൾക്കും 25 സ്വ.മീറ്ററിൽ ഒരാൾ എന്നനിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാ […]

Continue Reading

തിരുനെല്ലി ഓലഞ്ചേരിയിൽ “ഹരിതരശ്മിയുടെ” നടീൽ ഉത്സവം നടത്തി

തിരുനെല്ലി:പട്ടികവർഗ്ഗ വികസന വകുപ്പും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന “ഹരിതരശ്മി” പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിയുടെയും കിഴങ്ങ് വർഗ്ഗങ്ങളുടെയും നടീൽ ഉത്സവം നടത്തി.കൊയ്ത്തിനു ശേഷം തരിശായി കിടക്കേണ്ടിയിരുന 4 ഏക്കർ സ്ഥലത്താണ് പദ്ധതിയുടെ ഭാഗമായി വിത്തിറക്കിയത്.നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം മാനന്തവാടി ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസർ ശ്രീ.ഇസ്മായിൽ സി നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ.നജുമുദ്ദീൻ(ടി.ഇ.ഒ, കാട്ടിക്കുളം), ശ്രീ.പി.ജി.അനിൽ( സംസ്ഥാന കോഓർഡിനേറ്റർ CMD), ശ്രീ. പ്രഭാകരൻ .എം , (വാർഡ് മെമ്പർ) ശ്രീ. ചന്ദ്രൻ,( ഹരിതരശ്മി സംഘം […]

Continue Reading

കെ.എസ്.എസ്.പി.എ സഹായധനം കൈമാറി

മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വരൂപീകരിച്ച സഹായധനം കൈമാറി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മാനന്തവാടി കെ.എസ്.ഇ.ബി യ്ക്ക് സമീപം താമസിക്കുന്ന ജേറോമിന് അവരുടെ ഭവനത്തിൽ ചെന്ന് കെ.എസ്.എസ്.പി.വയനാട് ജില്ലാ പ്രസിഡണ്ട് വേണു കീഴ്ശ്ശേരി സഹായധനം നൽകി. വിജയമ്മ ടീച്ചർ, ശശിധരൻ മാസ്റ്റർ, സക്കറിയ, സുരേഷ് കുമാർ, പി.കെ.സുകുമാരൻ, ഗ്രേയ്സി ടീച്ചർ, എസ്.ഹമീദ്, സുബ്രമണ്യൻ, എന്നിവർ നേതൃത്വം നൽകി

Continue Reading

യുദ്ധവിരുദ്ധ അസംബ്ലി നടത്തി

വഞ്ഞോട്:വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ അസംബ്ലി നടത്തി.റഷ്യ-യുക്രൈന്‍ യുദ്ധകാലത്ത് ഏറ്റവും ആദ്യവും ക്രൂരവുമായി ബലിയാടവുന്നത് കുഞ്ഞുങ്ങളാണ്.യുദ്ധഭീകരതയില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വിലാപങ്ങള്‍’ ഓര്‍ത്തും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തത്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന,രാഖി.കെ, മുഹമ്മദ് ഫസല്‍ ഇ.കെ, സുബൈര്‍ എന്‍.പി എന്നിവര്‍ സംസാരിച്ചു.

Continue Reading