കെ.എസ്.എസ്.പി.എ സഹായധനം കൈമാറി

മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി സ്വരൂപീകരിച്ച സഹായധനം കൈമാറി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന മാനന്തവാടി കെ.എസ്.ഇ.ബി യ്ക്ക് സമീപം താമസിക്കുന്ന ജേറോമിന് അവരുടെ ഭവനത്തിൽ ചെന്ന് കെ.എസ്.എസ്.പി.വയനാട് ജില്ലാ പ്രസിഡണ്ട് വേണു കീഴ്ശ്ശേരി സഹായധനം നൽകി. വിജയമ്മ ടീച്ചർ, ശശിധരൻ മാസ്റ്റർ, സക്കറിയ, സുരേഷ് കുമാർ, പി.കെ.സുകുമാരൻ, ഗ്രേയ്സി ടീച്ചർ, എസ്.ഹമീദ്, സുബ്രമണ്യൻ, എന്നിവർ നേതൃത്വം നൽകി

Continue Reading

യുദ്ധവിരുദ്ധ അസംബ്ലി നടത്തി

വഞ്ഞോട്:വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ അസംബ്ലി നടത്തി.റഷ്യ-യുക്രൈന്‍ യുദ്ധകാലത്ത് ഏറ്റവും ആദ്യവും ക്രൂരവുമായി ബലിയാടവുന്നത് കുഞ്ഞുങ്ങളാണ്.യുദ്ധഭീകരതയില്‍ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വിലാപങ്ങള്‍’ ഓര്‍ത്തും അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് വഞ്ഞോട് എ.യു.പി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തത്. ഹെഡ്മിസ്ട്രസ്സ് പി.ഷെറീന,രാഖി.കെ, മുഹമ്മദ് ഫസല്‍ ഇ.കെ, സുബൈര്‍ എന്‍.പി എന്നിവര്‍ സംസാരിച്ചു.

Continue Reading

മണിപ്പൂരില്‍ സ്‌ഫോടനം; കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു; അഞ്ചുപേര്‍ക്ക് ഗുരുതര പരുക്ക്

വോട്ടെണ്ണലിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മണിപ്പൂരില്‍ സ്‌ഫോടനം. ചുരാചാന്ദ്പുര്‍ ജില്ലയിലെ ഒരു വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ കുഞ്ഞടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.മാംഗ്മില്‍ലാല്‍ (6), ലാങ്ങിന്‍സാങ് (22) എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരുക്കേറ്റ ഇവരെ പൊലീസെത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിനു നേരെ അജ്ഞാതര്‍ ബോംബെറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ബി.എസ്.എഫ് ക്യാമ്പില്‍ നിന്ന് നാട്ടുകാര്‍ ശേഖരിച്ച ഗ്രനേഡ് അബദ്ധത്തില്‍ പൊട്ടുകായിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഗ്രനേഡിന്റെ അവശിഷ്ടങ്ങള്‍ […]

Continue Reading

പഠന ലിഖ്‌ന അഭിയാന്‍ ക്ലാസ്സ് സന്ദര്‍ശിച്ചു

മേപ്പാടി:പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരത ക്ലാസ്സ് മോണിറ്ററിംഗിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പഠന ലിഖ്‌ന അഭിയാന്‍ സാക്ഷരത ക്ലാസ്സ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വൈസ് പ്രസിഡണ്ട് റംല ഹംസ, ക്ഷേമ കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയ്ര്‍മാന്‍ രാജു ഹെജമാടി. മെമ്പര്‍മാരായ നാസര്‍, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ . അസിസ്റ്റന്റ് സെക്രട്ടറി സലീം പാഷ, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പി. കെ.അഷറഫ്, ഇന്‍സ്ട്രാക്ടര്‍. സലൂജ പ്രേരകമാരായ. ഗിരിജ.പി. […]

Continue Reading

മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു

മക്കിയാട്:മക്കിയാട്, കുഞ്ഞോം മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.വനസംരക്ഷണത്തിലുടെ ജനസംരക്ഷണം സാധ്യമാക്കാൻ വനം വകുപ്പ് ജീവനക്കാർ ശ്രമിക്കണമെന്നും ഇത്തരത്തിലുള്ള മാതൃകാ ഫോറസ്റ്റ് സ്റ്റേഷനുകളെ അതിനായി ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. 90 ലക്ഷം രൂപ വീതം നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് മോഡൽ ഫോറസ്റ്റ് സ്റ്റേഷനുകൾ പുനർനിർമ്മിച്ചത്. കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനിലെ ഡോർമിറ്ററി സംവിധാനത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ […]

Continue Reading

യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി

യുക്രൈനില്‍ നിന്നുള്ള ആദ്യസംഘം മുംബൈയിലെത്തി. 27 മലയാളികളടക്കം 219 യാത്രാക്കാരാണ് വിമാനത്തിലുള്ളത്. എത്തിയത് ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ്. രണ്ടാമത്തെ വിമാനം പുലര്‍ച്ചെ 1.30 ഓടെ ദില്ലി വിമാനത്താവളിലെത്തും.

Continue Reading

സംസ്ഥാനത്ത് ഇന്ന് 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 […]

Continue Reading

കോഴിക്കോട് താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് താമരശേരിയില്‍ 39 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പൂനൂര്‍ വട്ടപ്പൊയില്‍, ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37)നെയാണ് താമരശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ആന്ധ്രപ്രദേശില്‍ നിന്ന് ലോറിയില്‍ കഞ്ചാവ് കേരളത്തില്‍ എത്തിച്ച് ചില്ലറവില്‍പനക്കാര്‍ക്ക് നല്‍കുന്നതാണ് ഇയാളുടെ രീതി. എത്തിക്കുന്ന കഞ്ചാവ് സൂക്ഷിക്കുന്നതിനായി അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റില്‍ വാടക വീട് എടുത്ത് കഴിയുകയായിരുന്നു. വെളളിയാഴ്ച്ച കൊടുവളളിയില്‍ നിന്നും 14 കിലോ കഞ്ചാവുമായി പിടിയിലായ ഷബീറില്‍ നിന്നുമാണ് […]

Continue Reading

പദ്മരാജന്‍ ചലച്ചിത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

പി പദ്മരാജന്‍ ട്രസ്റ്റിന്റെ 2021ലെ ചലച്ചിത്ര /സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച സംവിധായകന്‍,(25000രൂപ, ശില്പം, പ്രശസ്തി പത്രം)മികച്ച തിരക്കഥാകൃത്ത് (15000രൂപ, ശില്പം,പ്രശസ്തി പത്രം) എന്നിവയാണ് ചലച്ചിത്ര പുരസ്‌കാരങ്ങള്‍. 2021ല്‍ സെന്‍സര്‍ചെയ്ത സിനിമകളും ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തവയും പരിഗണിക്കും. DVD/ ബ്ലു റേ ഡിസ്‌ക്ക് /പെന്‍ഡ്രൈവ് എന്നിവയില്‍ ഒന്നാണ് അയക്കേണ്ടത്.2021 ല്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് നോവല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.(20000രൂപ, ശില്പം, പ്രശസ്തി പത്രം ) നോവലുകളുടെ മൂന്ന് കോപ്പി അയയ്ക്കണം.15000രൂപ, ശില്പം […]

Continue Reading

ഹിജാബ് നിരോധനത്തിനെതിരെ വനിതാ ലീഗ് പ്രതിഷേധ ധർണ്ണ

കൽപ്പറ്റ: വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധനത്തിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.കെ അബൂബക്കർ, വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റസീന അബ്ദുൽഖാദർ, മണ്ഡലംലീഗ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജില്ലാ പഞ്ചായത്ത് […]

Continue Reading