ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കവുമന്ദം: നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തരിയോട് ഗ്രാമ പഞ്ചായത്ത്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ ജി എൽ പി സ്കൂൾ തരിയോട് വച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഞ്ജുഷ. എ ക്യാമ്പ് വിശദീകരണം നടത്തി. തരിയോട് പഞ്ചായത്ത്‌ മെമ്പർമാരായ ശ്രീമതി രാധ പുലിക്കോട്ട്, സൂന നവീൻ,ബീന റോബിൻസൺ […]

Continue Reading

‘മുഖ്യമന്ത്രിക്ക് രണ്ട് മുഖം, അന്‍വറിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം’

കണ്ണൂര്‍: മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അന്‍വറിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് ഭയമാണ്. അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരുമെന്നും കെ സുധാകരന്‍ പറഞ്ഞു. അന്‍വറും എഡിജിപിയും ഇപ്പോഴും പലതും മൂടിവെച്ചാണ് സംസാരിക്കുന്നത്. ഇതെല്ലാം ഗുണമാകുന്നത് മുഖ്യമന്ത്രിക്ക് തന്നെയാണ്. മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. രണ്ട് മുഖവും കൂടി ചേര്‍ന്നുള്ള മുഖത്തില്‍ മുഖ്യമന്ത്രി നില്‍ക്കുകയാണ്. വസ്തുനിഷ്ടമായ […]

Continue Reading

‘എസ്പി മോശമായി സംസാരിച്ചു, പൊലീസ് പരിശോധന തടഞ്ഞു’; തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങുന്നുവെന്ന് ഈശ്വര്‍ മാല്‍പെ

ബംഗ്‌ളൂരു: കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കാര്‍വാര്‍ എസ്പി നാരായണ മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജര്‍ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മാല്‍പെ സംഘം മടങ്ങുന്നത്. താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് പൊലീസ് തടയുകയാണെന്നും തിരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നുമാണ് ആവശ്യമെന്നും മാല്‍പെ പറഞ്ഞു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂവെന്നും ഈശ്വര്‍ മാല്‍പെ വ്യക്തമാക്കി. മോശമായ […]

Continue Reading

ഡ്രഡ്ജിങ് ഉടന്‍ അവസാനിപ്പിക്കില്ല; റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നാളെ ഷിരൂരില്‍

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ നടക്കുന്ന ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു. നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. നേരത്തെ സ്‌പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് വരുന്നത്. ഈശ്വര്‍ മല്‍പെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്ന് എംഎല്‍എ പറഞ്ഞിരുന്നു. നിലവില്‍ നദിക്കടിയില്‍ നടക്കുന്ന പരിശോധനയില്‍ ലഭിക്കുന്നത് ടാങ്കര്‍ ലോറിയുടെ ഭാഗങ്ങളാണ് അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. […]

Continue Reading

ജയിൽ മോചനം നീളും; പൾസർ സുനി ഇന്ന് വിചാരണക്കോടതിയെ സമീപിക്കും

പൾസർ സുനി ഇന്ന് വിചാരണക്കോടതിയെ സമീപിക്കും. ജാമ്യം നൽകിയ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകും. കർശന ജാമ്യവ്യവസ്ഥകൾ വേണമെന്ന് കോടതിയോട് പ്രോസിക്യൂഷൻ ആവശ്യപ്പെടും. പൾസർ സുനിയുടെ ജയിൽ മോചനം നീളും. രണ്ട് കേസുകളിൽ കൂടി ജാമ്യ നടപടികൾ പൂർത്തിയാക്കാനുള്ളതിനാലാണ് ജയിൽ മോചനം വൈകാൻ കാരണം. കോട്ടയത്തെ കവർച്ച കേസിലും ജയിലിൽ നിന്നും ഫോൺ വിളിച്ച കേസിലുമാണ് ജാമ്യനടപടികൾ പൂർത്തിയാക്കാനുള്ളത്.

Continue Reading

രണ്ടരവയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽകിണറിൽ വീണു; കുടിങ്ങിക്കിടക്കുന്നത് 35 അടി താഴ്ചയിൽ

രാജസ്ഥാൻ: രാജസ്ഥാനിലെ ദൗസയിൽ രണ്ടര വയസ്സുകാരി കളിക്കുന്നതിനിടയിൽ കുഴൽക്കിണറിൽ വീണു. 35 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ജെസിബി ഉപയോഗിച്ച് സമീപത്തെ മണ്ണ് നീക്കി രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾല ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കുഴിയിൽ കാമറ സ്ഥാപിച്ച് പൈപ്പ് വഴി കുട്ടിക്ക് ഓക്സിജൻ എത്തിച്ച് നൽകി. ബുധനാഴ്‌ച വൈകുന്നേരം അഞ്ച്‌ മണിയോടെയാണ്‌ നീരു എന്ന രണ്ടരവയസ്സുകാരി കിണറ്റിൽ വീണ സംഭവം പുറത്തറിയുന്നത്‌. പ്രദേശത്ത്‌ ഇരുട്ടായതും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന്‌ ബന്ദികുയി എസ്‌ഐ പ്രേംചന്ദ് […]

Continue Reading

ഡൽഹിയെ നയിക്കാൻ അതിഷി; സെപ്റ്റംബർ 21-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയായി ശനിയാഴ്ച അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്യും. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കൈമാറി. ആം ആദ്മി രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചത്. മദ്യനയക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു പിന്നാലെ കെജ്രിവാൾ രാജി പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളായിരുന്നു അതിഷി കൈകാര്യം ചെയ്തിരുന്നത്.

Continue Reading

വീണ്ടും നിപ മരണം? മലപ്പുറത്ത് മരിച്ച യുവാവിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ മരണമെന്ന് സംശയം. കഴിഞ്ഞയാഴ്ച മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചെന്നാണ് സംശയിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ നിപ്പ പോസിറ്റീവ് ആയി. മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് സ്ഥിരീകരണത്തിനായി പുനെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. ഈ ഫലം പോസിറ്റീവ് ആയാലെ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരുവിൽ പഠിക്കുന്ന മലപ്പുറം വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞയാഴ്ച മരിച്ചത്.

Continue Reading

വിപ്ലവ സൂര്യന് വീരോചിതം വിട; യെച്ചൂരിയുടെ മൃതദേഹം എയിംസിന് കൈമാറി

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് വീരോചിത യാത്രയയപ്പ് നല്‍കി തലസ്ഥാന നഗരി. മൃതദേഹം ഡല്‍ഹി എയിംസ് അധികൃതര്‍ക്ക് കൈമാറി. എകെജി ഭവനില്‍നിന്നും യച്ചൂരിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്രയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എകെജി ഭവനില്‍ നിന്നാരംഭിച്ച വിലാപയാത്രയില്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനായി സ്വന്തം ശരീരം സമര്‍പ്പിക്കുക എന്നത് അദ്ദേഹത്തിന്റെ നിശ്ചയമായിരുന്നു. ശനിയാഴ്ച വൈകുന്നേരം 4.45 ഓടെയാണ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മൃതദേഹം ഏറ്റുവാങ്ങിയത്. രാഷ്ട്രപതി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ […]

Continue Reading

വിജയ്‌യുടെ അവസാന ചിത്രം, സംവിധാനം എച്ച് വിനോദ്; കാത്തിരുന്ന പ്രഖ്യാപനം എത്തി

ആരാധകര്‍ കാത്തിരുന്ന ദളപതി വിജയ്‌യുടെ അവസാന ചിത്രത്തിന്റെ പ്രഖ്യാപനം എത്തി. ദളപതി 69 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് പ്രഖ്യാപനം നടത്തിയത്. ദീപശിഖയും പിടിച്ച് നില്‍ക്കുന്ന കയ്യാണ് പോസ്റ്ററിലുള്ളത്. ജനാധിപത്യത്തിന്റെ ദീപ വാഹകന്‍ എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറില്‍ തിയറ്ററിലേക്കെത്തും. കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ […]

Continue Reading