ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിലെത്തി യുവതിയെ ഭ‍ര്‍ത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി

കാസര്‍കോട്: ചെറുവത്തൂരില്‍ യുവതിയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചു. കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയില്‍. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാര്യങ്കോട് സ്വദേശി വിനിഷയെ ആണ് ഭര്‍ത്താവ് പ്രദീപന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയായിരുന്നു ആക്രമണം. യുവതിക്ക് കൈകാലുകള്‍ക്കും മുഖത്തും പൊള്ളലേറ്റു. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് പ്രമോദിനും പൊള്ളലേറ്റിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന് ആരോപിച്ചാണ് ആക്രമണം. […]

Continue Reading

മധു കേസിൽ നിന്ന് പിന്മാറാൻ വീണ്ടും ഭീഷണി, മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

പാലക്കാട്: കേസിൽ നിന്ന് (attappadi madhu murder case) പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് (abbas)നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും.പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്. നഷ്ടപ്പെട്ടത് സ്വന്തം മകനെ. നീതിതേടിയുള്ള പോരാട്ടം.തിരിച്ചടിയായി […]

Continue Reading

പ്ലസ് വൺ പ്രവേശനം:കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ

തിരുവനന്തപുരം :പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഈ പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്മെന്റ് നടത്തുക. ട്രയൽ അലോട്ട്മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതൽ ആശയ കുഴപ്പത്തിന് കാരണമാകും.  പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്. ഇത്രയും സീറ്റിൽ ട്രയൽ ഘട്ടത്തിൽ വന്ന കുട്ടികൾ ഒന്നാം അലോട്മെന്റിൽ പുറത്താകുമൊ […]

Continue Reading

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു; ഹെഡ് മാസ്റ്ററടക്കം പത്ത് പേര്‍ക്ക് സസ്‌പെന്‍ഷന്‍; ഒരു മാസത്തെ ശമ്പളം തടഞ്ഞു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. സംഭവത്തില്‍ ഹെഡ് മാസ്റ്ററടക്കം പത്ത് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. യുപിയിലെ ഹാത്രസ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. കുട്ടി ക്ലാസില്‍ ഉറങ്ങുന്നത് ശ്രദ്ധിക്കാതെയാണ് ജീവനക്കാര്‍ മുറി പൂട്ടിയത്. ഹാത്രസ് ജില്ലയിലെ നഗ്ല പ്രദേശത്തുള്ള സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രേം പ്രകാശാണ് ക്ലാസില്‍ ഉറങ്ങിപ്പോയത്. ഇത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ ക്ലാസ് മുറി പൂട്ടുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെ ഉറക്കമുണര്‍ന്ന കുട്ടി കരഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. […]

Continue Reading

ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഗുരുരാജയ്ക്ക് വെങ്കലം

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലം നേടി. സ്‌നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജർക്കിൽ 151 കിലോയും ഉയർത്തിയ താരം ആകെ 269 കിലോ ഉയർത്തിയാണ് വെങ്കലമെഡൽ നേടിയത്. സ്‌നാച്ചിലെ ആദ്യ ശ്രമത്തിൽ 115 കിലോ ഉയർത്തിയ ഗുരുരാജ രണ്ടാം ശ്രമത്തിൽ 118 കിലോ ഉയർത്തി. 120 കിലോ ഉയർത്താനുള്ള മൂന്നാം ശ്രമം പാഴായി. സ്‌നാച്ച് അവസാനിക്കുമ്പോൾ താരം നാലാമതായിരുന്നു. ക്ലീൻ ആൻഡ് […]

Continue Reading

പ്രത്യേക ഓണക്കിറ്റുകളുമായി സപ്ലൈകോ; ഓരോ നൂറു കിറ്റിലും ഒരു സമ്മാനം

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ സപ്ലൈകോ സ്‌പെഷല്‍ കിറ്റുകള്‍ തയ്യാറാക്കി വില്‍പന നടത്തുമെന്ന് ഭക്ഷ്യമന്ത്രി അഡ്വ ജി ആര്‍ അനില്‍. ഇതിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് 1000 മുതല്‍ 1200 രൂപവരെ വിലയുള്ള സ്‌പെഷല്‍ ഓണക്കിറ്റുകള്‍ തയ്യാറാക്കി വില്പന നടത്തും. റസിഡന്‍സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് ഓര്‍ഡറുകള്‍ ശേഖരിച്ച് ഉപഭോക്താക്കള്‍ക്ക് കിറ്റുകള്‍ നേരിട്ടെത്തിക്കും. ഓരോ സൂപ്പര്‍ മാര്‍ക്കറ്റിലും കുറഞ്ഞത് […]

Continue Reading

കണ്ണൂരിൽ മകൻ തൂങ്ങി മരിച്ചത് കണ്ട പിതാവ് കുഴഞ്ഞു വീണു മരിച്ചു

കണ്ണൂർ: കണ്ണൂരിൽ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ട പിതാവ് കുഴഞ്ഞുവീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഒന്നുമില്ലായിരുന്നു.

Continue Reading

അംഗണവാടി കുട്ടികള്‍ക്ക് ഇനിമുതല്‍ പാലും മുട്ടയും; 61.5 കോടിയുടെ ‘പോഷക ബാല്യം’ പദ്ധതി

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് ഉച്ചക്ക് 12ന് ഡി.പി.ഐ ജവഹര്‍ സഹകരണ ഭവനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വനിത ശിശുവികസന മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയാകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അംഗണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. […]

Continue Reading