വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്; നിലവിലെ കുറ്റപത്രം കോടതി തള്ളി

പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവ്. നിലവിലെ കുറ്റപത്രം തള്ളിയാണ് പാലക്കാട് പോക്സോ കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്. പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ പുതിയ ഉത്തരവ്. കേസിൽ സി.ബി.ഐ തന്നെ പുനരന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിനു പിന്നാലെ സിബിഐയുടേയും കുറ്റപത്രത്തിൽ പറയുന്നത്. തന്റെ മക്കളെ കൊലപ്പെടുത്തിയതാണെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇവർ ഹൈകോടതിയിൽ […]

Continue Reading

ചൈനയിൽ ‘ലംഗ്യ വൈറസ്’ പടർന്ന് പിടിക്കുന്നു; 35 പേർക്ക് രോഗബാധ

കൊവിഡിനും കുരങ്ങുവസൂരിക്ക് പിന്നാലെ മറ്റൊരു വൈറസ് കൂടി മനുഷ്യരാശിയുടെ ഉറക്കം കെടുത്തുന്നു. ലംഗ്യ വൈറസ് എന്ന ജീവിജന്യ വൈറസാണ് പുതിയ വില്ലൻ. ചൈനയിൽ ഇതിനോടകം 35 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യർക്ക് പുറമെ ചൈനയിലെ 2% ആടുകളിലും 5% നായകളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ( langya virus symptoms explained ) ലംഗ്യ വൈറസ് ബാധിച്ച് ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ആരോഗ്യ വിദഗ്ധർ സ്ഥിതിഗതികൾ കർശനമായി നിരീക്ഷിച്ചുവരികയാണ്. എന്താണ് ലംഗ്യ വൈറസ് ? .ജന്തുജന്യ […]

Continue Reading

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്. ( dowry assault victim woman died ) ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് […]

Continue Reading

ആറാം ക്ലാസുകാരന്‍ ബൈക്കുമായി നാടുചുറ്റാനിറങ്ങി; പിതാവില്‍ നിന്ന് 13,500 രൂപ പിഴ ഈടാക്കി പൊലീസ്

കണ്ണൂര്‍: ബൈക്കുമായി നാടുചുറ്റാനിറങ്ങിയ ആറാം ക്ലാസുകാരന്റെ പിതാവില്‍ നിന്ന് പിഴ ഈടാക്കി പൊലീസ്. 13,500 രൂപയാണ് ആറളം ചെടിക്കുളത്ത് കക്കോടി സ്വദേശിയില്‍ നിന്നും ഈടാക്കായത്. ആറളം പൊലീസിന്റേതാണ് നടപടി. പിതാവിന്റെ ബൈക്കുമായാണ് പന്ത്രണ്ടുകാരന്‍ കറങ്ങാനിറങ്ങിയത്. ആറളം- ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നാട്ടുകാരില്‍ ചിലര്‍ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ആറളം എസ്‌ഐ വി വി ശ്രീജേഷിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബൈക്ക് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ പിതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് […]

Continue Reading

കേരളത്തിന് ആശ്വസിക്കാം,തീവ്ര ന്യൂനമർദ്ദം ശക്തി കുറയുന്നു , മിക്ക ജില്ലകളിലും മഴ ഒഴിഞ്ഞ് നില്‍ക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയോളമായി തുടരുന്ന കനത്ത മഴക്ക് ഇടവേള.തീവ്ര ന്യൂനമർദ്ദം ശക്തി കുറയുന്നു . തീവ്ര ന്യുന മർദ്ദം ഛത്തിസ്ഗഡിനും സമീപത്തുള്ള മദ്ധ്യപ്രദേശിനും മുകളിൽ ശക്തി കുറഞ്ഞ ന്യുന മർദ്ദമായി  ദുർബലമായി. അടുത്ത 24 മണിക്കൂറിൽ  ന്യുന മർദ്ദമായി വീണ്ടും ശക്തി കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുന മർദ്ദ പാത്തി  നിലനിക്കുന്നു. മൺസൂൺ പാത്തി  അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ  […]

Continue Reading

റിഫ മെഹ്നുവിന്‍റെ ആത്മഹത്യ; ഭര്‍ത്താവ് മെഹ്നാസിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ആത്മഹത്യാ പ്രേരണകേസില്‍ റിഫ മെഹ്നുവിന്‍റെ  ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ മെഹ്നാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.  മാര്‍ച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ റിഫയെ കണ്ടെത്തുന്നത്. ജനുവരിയിലായിരുന്നു റിഫ ദുബായിലെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയില്‍ പിന്നീട് റിഫയുടെ […]

Continue Reading

ക്ലീന്‍ കല്‍പ്പറ്റ: ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റയിലെ അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ ക്യുആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത അദ്ധ്യക്ഷത വഹിച്ചു. ഹരിത മിത്രം വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപല്‍്പന ചെയ്തിട്ടുള്ള ക്യുആര്‍ കോഡ് നഗരസഭയിലെ എമിലി ആറാം വാര്‍ഡിലെ […]

Continue Reading

ക്യാമ്പുകളിൽ സജീവ സാന്നിധ്യമായി ജനപ്രതിനിധികളും നാട്ടുകാരും

പുളിഞ്ഞാൽ:പുളിഞ്ഞാൽ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽസജീവ സാന്നിധ്യമായി ജനപ്രതിനിധികളുംനാട്ടുകാരും. ശക്തമായ മഴയുടെ സാഹചര്യത്തിൽ കുന്നിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുൻ കരുതൽ എന്ന നിലക്ക് അത്തരം പ്രദേശത്തുള്ള ആളുകൾക്കായി ക്യാമ്പ് സജീകരിച്ചത്വാളാരംക്കുന്ന് ആദിവാസി കോളനിയിലെ 43 കുടുംബങ്ങളില്‍ നിന്നുള്ള 194 അംഗങ്ങളും പെരുംകുളം കോളനിയിലെ 4 കുടുംബങ്ങളില്‍ നിന്നുളള 14 പേരും നെല്ലിക്കച്ചാൽ കോളനിയിലെ 11 കുടുംബങ്ങളിൽ നിന്നുമുള്ള 45 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം ക്യാമ്പുകളിൽ ആവേശമാണ്. […]

Continue Reading

ലേഡീസ് ക്വാട്ട സീറ്റുകള്‍ ഇഷ്ടാനുസരണം എടുക്കാം; ‘സിംഗിള്‍ ലേഡി ബുക്കിങ്’ സിസ്റ്റവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിത യാത്ര ഒരുക്കുന്നതിനായി സിം​ഗിൾ ലേഡി ബുക്കിങ് സിസ്റ്റവുമായി കെഎസ്ആർടിസി. ഇതിലൂടെ ഒരു സ്ത്രീ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്റെ അടുത്ത് വരുന്ന സീറ്റും സ്ത്രീകൾക്ക് മാത്രം ബുക്ക് ചെയ്യാൻ കഴിയുന്നതാവും. നിലവിൽ ഓൺലൈൻ റിസർവേഷൻ ഉള്ള കെഎസ്ആർടിസി ബസുകളിൽ മൂന്നു മുതൽ ആറു വരെ സീറ്റുകൾ ആണ് സ്ഥിരമായി സ്ത്രീ യാത്രക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ സ്ത്രീകൾ പലപ്പോഴും റിസർവ് ചെയ്യാതെ സൗകര്യമായ […]

Continue Reading

ഇഞ്ചക്കല്‍ വഹാബ് അഥവാ വിനായകൻ; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കല്‍ വഹാബ് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ നിരവധി മോഷണകേസുകളാണ് വഹാബിന്റെ പേരിലുള്ളത്. ഇഞ്ചക്കൽ വഹാബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിനായകനാണ് പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുന്പ് അസുരംഗലത്ത് വീടിന്റെ ജനൽ പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തിന് ശേഷം വഹാബ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അഞ്ചൽ പൊലീസ് പ്രതിയെ […]

Continue Reading