നാടുകാണി ചുരത്തിൽ കാറിനും ലോറിക്കും മുകളിൽ മരങ്ങൾ വീണു
നിലമ്പൂർ: നാടുകാണി ചുരത്തിൽ ലോറിക്കും കാറിനും മുകളിൽ മരങ്ങൾ വീണു. യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. കൈകുഞ്ഞുമായി കാറിൽ ചുരം ഇറങ്ങുന്നതിനിടെയാണ് കുടുംബം വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ജാറത്തിന് താഴെ തണുപ്പൻ ചോലക്ക് സമീപം അപകടത്തിൽപെട്ടത്. റോഡിന് മുകൾ ഭാഗത്ത് നിന്നും കൂറ്റൻ മരം റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. കാറിന്‍റെ മുൻഭാഗം ബോണറ്റിന് ഉരസിയാണ് മരം നിലംപൊത്തിയത്. മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന ഗുഡല്ലൂർ സ്വദേശികൾ പരിക്കേൽകാതെ രക്ഷപ്പെട്ടു. പെരിന്തൽമണ്ണയിലേക്ക് പോരുകയായിരുന്ന കുടുംബം പിന്നീട് യാത്ര ഒഴിവാക്കി നാട്ടിലേക്ക് […]
Continue Reading