ക്ലീന്‍ കല്‍പ്പറ്റ: ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റയിലെ അജൈവ മാലിന്യ സംസ്‌കരണ രംഗത്ത് മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം. മാലിന്യപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ ക്യുആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.അജിത അദ്ധ്യക്ഷത വഹിച്ചു. ഹരിത മിത്രം വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപല്‍്പന ചെയ്തിട്ടുള്ള ക്യുആര്‍ കോഡ് നഗരസഭയിലെ എമിലി ആറാം വാര്‍ഡിലെ […]

Continue Reading

ക്യാമ്പുകളിൽ സജീവ സാന്നിധ്യമായി ജനപ്രതിനിധികളും നാട്ടുകാരും

പുളിഞ്ഞാൽ:പുളിഞ്ഞാൽ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽസജീവ സാന്നിധ്യമായി ജനപ്രതിനിധികളുംനാട്ടുകാരും. ശക്തമായ മഴയുടെ സാഹചര്യത്തിൽ കുന്നിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ ഉരുൾ പൊട്ടൽ സാധ്യത ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുൻ കരുതൽ എന്ന നിലക്ക് അത്തരം പ്രദേശത്തുള്ള ആളുകൾക്കായി ക്യാമ്പ് സജീകരിച്ചത്വാളാരംക്കുന്ന് ആദിവാസി കോളനിയിലെ 43 കുടുംബങ്ങളില്‍ നിന്നുള്ള 194 അംഗങ്ങളും പെരുംകുളം കോളനിയിലെ 4 കുടുംബങ്ങളില്‍ നിന്നുളള 14 പേരും നെല്ലിക്കച്ചാൽ കോളനിയിലെ 11 കുടുംബങ്ങളിൽ നിന്നുമുള്ള 45 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്. നാട്ടുകാരുടെ അകമഴിഞ്ഞ സഹായം ക്യാമ്പുകളിൽ ആവേശമാണ്. […]

Continue Reading

ലേഡീസ് ക്വാട്ട സീറ്റുകള്‍ ഇഷ്ടാനുസരണം എടുക്കാം; ‘സിംഗിള്‍ ലേഡി ബുക്കിങ്’ സിസ്റ്റവുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിത യാത്ര ഒരുക്കുന്നതിനായി സിം​ഗിൾ ലേഡി ബുക്കിങ് സിസ്റ്റവുമായി കെഎസ്ആർടിസി. ഇതിലൂടെ ഒരു സ്ത്രീ ഓൺലൈനായി ബുക്ക് ചെയ്യുന്നതിന്റെ അടുത്ത് വരുന്ന സീറ്റും സ്ത്രീകൾക്ക് മാത്രം ബുക്ക് ചെയ്യാൻ കഴിയുന്നതാവും. നിലവിൽ ഓൺലൈൻ റിസർവേഷൻ ഉള്ള കെഎസ്ആർടിസി ബസുകളിൽ മൂന്നു മുതൽ ആറു വരെ സീറ്റുകൾ ആണ് സ്ഥിരമായി സ്ത്രീ യാത്രക്കാർക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ സ്ത്രീകൾ പലപ്പോഴും റിസർവ് ചെയ്യാതെ സൗകര്യമായ […]

Continue Reading

ഇഞ്ചക്കല്‍ വഹാബ് അഥവാ വിനായകൻ; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ഇഞ്ചക്കല്‍ വഹാബ് പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയിൽ നിരവധി മോഷണകേസുകളാണ് വഹാബിന്റെ പേരിലുള്ളത്. ഇഞ്ചക്കൽ വഹാബ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന വിനായകനാണ് പൊലീസിന്റെ പിടിയിലായത്. ഒരു മാസം മുന്പ് അസുരംഗലത്ത് വീടിന്റെ ജനൽ പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് പ്രതി അറസ്റ്റിലായത്. കൃത്യത്തിന് ശേഷം വഹാബ് തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് അഞ്ചൽ പൊലീസ് പ്രതിയെ […]

Continue Reading

തീ പിടിത്തം; ക്യൂബയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ടെര്‍മിനലും കത്തി; ഇന്ധന പ്രതിസന്ധി രൂക്ഷമാകും

ക്യൂബയിലെ മന്‍റാന്‍സസിലെ (Matanzas) പ്രധാന എണ്ണ ടെർമിനലിൽ മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വ്യവസായ അപകടത്തെ നേരിടുന്നത്. രണ്ട് ദിവസം മുമ്പാണ് എണ്ണ ടെര്‍മിനലുകളില്‍ തീപടര്‍ന്നത്. രണ്ടാമത്തെ ടാങ്കിലുണ്ടായ എണ്ണ ചോർച്ച തീ പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. മെക്‌സിക്കോ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായം ലഭിച്ചതിനെത്തുടർന്ന് എണ്ണ ടെര്‍മിനലുകളിലെ തീ നിയന്ത്രിക്കുന്നതില്‍ ക്യൂബ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനിടെ ഞായറാഴ്ച രണ്ടാമത്തെ ടാങ്കിൽ നിന്നും […]

Continue Reading

‘എന്‍ഡിഎ ബന്ധം അവസാനിച്ചു’; ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു. രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ഫഗു ചൗഹാനെ കണ്ട നിതീഷ് കുമാര്‍ രാജിക്കത്തു കൈമാറി. എന്‍ഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി രാജിവച്ച ശേഷം നിതീഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഇന്നു രാവിലെ ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് എന്‍ഡിഎ സഖ്യം വിടുന്നതിനുു തീരുമാനമെടുത്തത്. ഇതിനൊപ്പം സമാന്തരമായി ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായും ചര്‍ച്ചകള്‍ നടന്നു. ബിജെപി സഖ്യം ഉപേക്ഷിച്ച് പുറത്തുവന്നാല്‍ ജെഡിയുവിനെ പിന്തുണയ്ക്കുമെന്ന് ആര്‍ജെഡിയും കോണ്‍ഗ്രസും പ്രഖ്യാപിച്ചതോടെയാണ് പുതിയ രാഷ്ട്രീയ സഖ്യത്തിനു വഴിയൊരുങ്ങിയത്. ബിഹാര്‍ […]

Continue Reading

വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന്‍ നീക്കിയേക്കും

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ പാലിക്കേണ്ട നിബന്ധനകളില്‍ ഇളവ് അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കൂ. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ഈ വ്യവസ്ഥ എടുത്തുകളയാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണ് യാത്രക്കാര്‍ക്കായി ഈ നിബന്ധന കൊണ്ടുവന്നത്. നിലവില്‍ വ്യാപനം കുറവാണ്. എയര്‍ സുവിധ പോര്‍ട്ടലില്‍ ഇടയ്ക്കിടെ […]

Continue Reading

600 ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ താരം; കൂറ്റന്‍ റെക്കോര്‍ഡ് സ്വന്തമാക്കി പൊള്ളാര്‍ഡ്

ലണ്ടന്‍: 600 ട്വന്റി20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്. ദി ഹണ്‍ഡ്രഡില്‍ ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി മാഞ്ചസ്റ്റര്‍ ഒര്‍ജിനലിന് എതിരെ ഇറങ്ങിയതോടെയാണ് പൊള്ളാര്‍ഡ് റെക്കോര്‍ഡിട്ടത്. 11 പന്തില്‍ നിന്ന് 34 റണ്‍സ് ആണ് തന്റെ 600ാം ട്വന്റി20യില്‍ നിന്ന് പൊള്ളാര്‍ഡ് നേടിയത്. ഒരു ഫോറും നാല് സിക്‌സും വിന്‍ഡിസ് ബിഗ് ഹിറ്ററില്‍ നിന്ന് വന്നു. 600 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 11,723 റണ്‍സ് ആണ് പൊള്ളാര്‍ഡ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് […]

Continue Reading

ഭൂപ്രശ്നങ്ങളുടെ പരിഹാരം ജില്ലയ്ക്ക് മുന്തിയ പരിഗണന നല്‍കും – മന്ത്രി കെ. രാജന്‍

മലയോര മേഖലയിലേയും ആദിവാസി വിഭാഗത്തിന്റെയും ഭൂവിഷയങ്ങള്‍ പ്രത്യേക കേസായി പരിഗണിച്ച് പരിഹാരം കാണാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പുതുതായി നിര്‍മ്മിച്ച ചീരാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം സംസ്ഥാനത്തെ അഞ്ച് ജില്ലകളെ ഇക്കാര്യത്തില്‍ പരിഗണിക്കുമ്പോള്‍ വയനാടിന് മുന്തിയ പരിഗണനയുണ്ടാകും. വയനാട് കോളനൈസേഷന്‍ സ്‌ക്കീം (ഡബ്യൂ.സി.എസ്) പട്ടയ വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ റവന്യൂ സെക്രട്ടറിയേറ്റ് കൂടി നടപടിയെടുക്കും. ജില്ലയിലെ സങ്കീര്‍ണമായ പല ഭൂപ്രശ്നങ്ങളിലും […]

Continue Reading

വ്യാപാരദിനം ആചരിച്ചു

തരുവണ.: വ്യാപാരി, വ്യവസായി ഏകോപന സമിതി വ്യാപാരദിനം ആചരിച്ചു. വയനാട് ജില്ലയിൽ എല്ലാ യൂണിറ്റിലും പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. ശേഷം മധുരം വിതരണം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, ട്രഷറർ ഉസ്മാൻ പള്ളിയാൽ, പി. അമ്മദ്, എൻ. മമ്മൂട്ടി, എം. നൗഷാദ്, പി. ടി. ഉസ്മാൻ, ശ്രീധരൻ, ജംഷീർ. കെ, ഷറഫുദീൻ, കെ. ടി. കാലിദ്,പ്രജുൽ, ടി. ഇബ്രാഹിം,തുടങ്ങിയവർ […]

Continue Reading