ഭാര്യയെ ഹോട്ടലിലെത്തിച്ചു, പണം വാങ്ങി ഭർത്താവ് പീഡനത്തിന് അവസരമൊരുക്കി; സംഭവം കോഴിക്കോട്

കോഴിക്കോട്: പണം വാങ്ങി ഭാര്യയെ  മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ ഭർത്താവ് അറസ്റ്റിലായി. വേളം പെരുവയൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (35) ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. പേരാമ്പ്രയില്‍ തൊട്ടിൽപ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച്  രണ്ടുതവണ ബലാത്സംഗത്തിന് ഇരയായി എന്ന യുവതിയുടെ പരാതിയിലാണ് നടപടി. പേരാമ്പ്ര സി.ഐ. എം. സജീവ് കുമാർ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പണം വാങ്ങി വീടിനടുത്തുള്ള ഹോട്ടലിലേക്ക് തന്‍റെ കാറിലെത്തിച്ച്  മറ്റൊരാള്‍ക്ക് പീഡിപ്പിക്കാന്‍ അവസരമൊരുക്കുകയായിരുന്നു ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു.  ഹോട്ടലില്‍ […]

Continue Reading

കോഴിക്കോട് വിവാഹ വീട്ടില്‍ മോഷണം: 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കാണാതായി

കോഴിക്കോട്: വാണിമേൽ വെള്ളിയോട് വിവാഹ വീട്ടിൽ മോഷണം. 30 പവൻ സ്വർണാഭരണങ്ങൾ കാണാതായി. നടുവിലക്കണ്ടിയിൽ ഹാഷിം കോയ തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് നടക്കുന്ന മകളുടെ വിവാഹത്തിനായി സൂക്ഷിച്ച ആഭരണങ്ങളാണിത്. അലമാര തുറന്ന് ആഭരണങ്ങൾ കവർന്ന വിവരം ഇന്നലെ രാത്രിയാണ് വീട്ടുകാരറിയുന്നത്. വളയം പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading

ബീജവും ഗര്‍ഭപാത്രവുമില്ലാതെ സിന്തറ്റിക് ഭ്രൂണം, ഇപ്പോള്‍ എലിയില്‍, ഇനി മനുഷ്യരില്‍!

ബീജവും ഗര്‍ഭപാത്രവുമില്ലാതെ പുതിയൊരു ജീവന്റെ തുടിപ്പിനെക്കുറിച്ച് നമുക്ക് ഇതുവരെയും ചിന്തിക്കാനെ ആകുമായിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അതും സാധ്യമണന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്ര ലോകം. ബീജവും ഗര്‍ഭപാത്രവുമില്ലാതെ എലിയുടെ സിന്തറ്റിക് ഭ്രൂണം ശാസ്ത്രജ്ഞര്‍ വിജയകരമായി വളര്‍ത്തിയിരിക്കുകയാണ്. ജീവിതത്തിന്റെ ആദ്യ ഘട്ടം പുനഃസൃഷ്ടിക്കാന്‍ അവര്‍ എലികളില്‍ നിന്നുള്ള സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് മസ്തിഷ്‌കം, മിടിക്കുന്ന ഹൃദയം, മറ്റ് അവയവങ്ങള്‍ എന്നിവയുള്ള  ഭ്രൂണമാണ് കാംബ്രിഡ്ജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്. ജീവന്റെ  സ്വാഭാവിക പ്രക്രിയയായ അണ്ഡ- ബീജ സങ്കലനം ഇല്ലാതെയാണ് ശാസ്ത്രജ്ഞര്‍ ലാബില്‍ […]

Continue Reading

കാർഷിക സംസ്കൃതിയുടെ തനിമയോടെ കമ്പളനാട്ടി നടത്തി

പനവല്ലി: കർഷക ദിനത്തോടനുബന്ധിച്ചു രണ്ടു പത്തിട്ടാണ്ടിലേറേയായി ജൈവകൃഷി രംഗത്ത് പ്രവർത്തിക്കുന്ന തണൽ എന്ന പരിസ്ഥിതി സംഘടന പനവല്ലിയിൽ പ്രവർത്തിക്കുന്ന അഗ്രോ ഇക്കോളജി സെന്ററിൽ ചിങ്ങം ഒന്നിന് കമ്പളനാട്ടി ഉൽസവം നടത്തി. വയനാട്ടിലെ ആദിവാസികളുടെ പൈതൃകമായ കാർഷിക ഉത്സവമാണ് കമ്പള നാട്ടി. ഈ ഉൽസവത്തിൽ എല്ലാവരും പാട്ടും നൃത്തവുമായി കൂട്ടത്തോടെ ഞാറു നടീലിൽ പങ്കെടുക്കുന്നു. അതിന്റെ പ്രതീകമായാണ് തണൽ ഇക്കുറി കമ്പളനാട്ടി ഉത്സവം നടത്തിയത്. വലിയ ചെന്നെല്ല്, മുള്ളൻകഴമ, ഗന്ധകശാല തുടങ്ങിയ ഇടത്തരം മൂപ്പുള്ള വയനാടൻ നെല്ലിനങ്ങളാണ് നാട്ടിയത്. […]

Continue Reading

വയനാട് ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം

കല്പറ്റ: ജില്ലാ കളക്ടറുടെ ചിത്രം ഡി.പി.യാക്കിയുള്ള വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ പണം തട്ടാൻ ശ്രമം. വയനാട് ജില്ലാ കളക്ടർ എ. ഗീതയുടെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് നിർമിച്ചാണ് പണം തട്ടാനുള്ള ശ്രമം നടക്കുന്നത്. ജില്ലാ കളക്ടർ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. സംഭവത്തിൽ സൈബർപോലീസിന് പരാതി നൽകിയിട്ടുണ്ടെന്നും ആരും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കളക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇത്തരം തട്ടിപ്പിന് ഇരയായാൽ ഉടൻ സൈബർ പോലീസിൽ പരാതി നൽകണമെന്നും നിയമനടപടികളിലൂടെ മാത്രമേ ഇത്തരം ദുഷ്പ്രവണതയ്ക്ക് […]

Continue Reading

ഏറ്റവും നല്ല കർഷകനെ ആദരിച്ചു

പുൽപ്പള്ളി : പുൽപ്പള്ളിയിലെ ഏറ്റവും നല്ല കർഷകനെ ഇസാഫ് ബാങ്ക് നേതൃത്വത്തിൽ ആദരിച്ചു. പുൽപ്പള്ളി മരക്കടവ് സ്വദേശി പ്രിൻസ് ജോർജ് തൊമ്മിപറമ്പിലിനെയാണ് ബാങ്ക് പ്രതിനിധികൾ നേരിട്ട് ചെന്ന് പൊന്നാട അണിയിച്ച് ആദരിച്ചത്. കൃഷിയിൽ എന്നും പുതു പരീക്ഷണങ്ങൾ നടത്തി, ഏക്കറ് കണക്കിന് കൃഷി ഭൂമിയിൽ നിന്ന് നൂറു മേനി കൊയ്തെടുക്കുന്നതിനാണീ പുരസ്‌കാരം കൃഷി ദിനത്തിൽ നൽകിയത്. പുൽപ്പള്ളി ഇസാഫ് ബാങ്ക് മാനേജർ ദീപ്തി ബിനോജ് പ്രിൻസ് ജോർജ്ന് ഉപഹാരം നൽകി.ബാങ്ക് ജീവനക്കാരായ ജോയൽ, വിഷ്ണു എന്നിവരും പങ്കെടുത്തു.

Continue Reading

പ്രവാസി സംരംഭങ്ങള്‍ക്ക് 30 ലക്ഷം രൂപ വരെ; കാനറ ബാങ്കുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്‌സിന്റെ വായ്പാ മേള, വിശദാംശങ്ങള്‍

തിരുവനന്തപുരം: പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22, 23 തീയതികളില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് മേള. വയനാട് ജില്ലയിലുളളവര്‍ക്ക് കോഴിക്കോട് മേളയില്‍ പങ്കെടുക്കാം. സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സിന്റെ ഭാഗമായാണ് വായ്പ മേള . സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് വഴി (www.norkaroots.org) ഓഗസ്റ്റ് 20 വരെ അപേക്ഷ […]

Continue Reading

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞത് മയക്കുമരുന്ന് സംഘം; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അമല്‍, എബി, ഷാമില്‍, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. വെള്ളിമാടുകുന്ന് ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം സന്ദീപിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ബോംബേറില്‍ വീടിന്റെ സിറ്റൗട്ടിലുണ്ടായിരുന്ന കസേരയ്ക്കും വസ്ത്രങ്ങള്‍ക്കും തീപിടിച്ചിരുന്നു. കഴിഞ്ഞദിവസം മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവരും സന്ദീപും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

Continue Reading

കോവിഡ് ആശങ്ക, വിമാനത്തിനുള്ളില്‍ മാസ്‌ക് കര്‍ശനമാക്കി ഡിജിസിഎ; ലംഘിക്കുന്നവര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് വിമാന കമ്പനികള്‍ക്ക് ഡിജിസിഎയുടെ നിര്‍ദേശം. വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കല്‍ അടക്കമുള്ള കോവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് വിമാന കമ്പനികള്‍ ഉറപ്പുവരുത്തണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും വിമാന കമ്പനികളോട് ഡിജിസിഎ നിര്‍ദേശിച്ചു. ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ പുതുതായി 1652 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് […]

Continue Reading

എസ്എസ്എല്‍സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കഴിഞ്ഞ മാസം നടന്ന എസ്എസ്എല്‍സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. www.keralapareekshabhavan.in, https://sslcexam.kerala.gov.in 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ ജൂലൈ 11 മുതല്‍ 18 വരെയായിരുന്നു സേ പരീക്ഷ. ഉപരിപഠനത്തിനു യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കു പരമാവധി മൂന്നു വിഷയങ്ങള്‍ക്കു വരെയാണ് സേ പരീക്ഷ എഴുതാവുന്നത്. ഡി പ്ലസ് ഗ്രേഡെങ്കിലും ലഭിക്കാത്ത റെഗുലര്‍ വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാം. പരമാവധി മൂന്നു പേപ്പറുകള്‍ക്കു പ്രത്യേക സാഹചര്യത്തില്‍ ഹാജരാവാന്‍ കഴിയാതിരുന്നവര്‍ക്കും അപേക്ഷിക്കാം എന്നതാണ് വ്യവസ്ഥ. […]

Continue Reading