3,000 ആഡംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം; രക്ഷപ്പെട്ടവരിൽ മലയാളിയും

ആംസ്റ്റർഡാം: ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തിൽ നിന്നു ചില ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ മലയാളിയുമുണ്ട്. കാസർക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം. തീപടർന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും […]

Continue Reading

മണിപ്പൂരിൽ ഇരു വിഭാ​ഗങ്ങളുമായി ചർച്ച; പ്രശ്ന പരിഹാരത്തിനു കേന്ദ്ര നീക്കം

ന്യൂഡൽ​ഹി: കലാപ കലുഷിതമായ മണിപ്പൂരിൽ പ്രശ്ന പരിഹാര നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാ​ഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കുക്കി, മെയ്തി വിഭാ​ഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാ​ഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോ​ഗിച്ചതെന്നും സൂചനയുണ്ട്. വടക്കു- കിഴക്കൻ സംസ്ഥാനക്കാരായ മുൻ ര​ഹസ്യാന്വേഷണ ഉദ്യോ​ഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാ​ഗവുമായി ഇന്നലെ ചർച്ച […]

Continue Reading

‘നിപ’- കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ, മഹാരാഷ്ട്ര, ബി​ഹാർ, പശ്ചിമ ബം​ഗാൾ, അസം, മേഘാലയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം. ഐസിഎംആറിനു കീഴിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) ആണ് പഠനം നടത്തിയത്. 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും സർവേ പൂർത്തിയായി. […]

Continue Reading

ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം; മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ ബോട്ട് മറിഞ്ഞു മത്സ്യത്തൊഴിലാളി കടലിൽ വീണു. അപകടത്തിൽപ്പെട്ട ചിറയൻകീഴ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഷിബുവിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. അപകടത്തിൽ ഷിബുവിന്റെ മുഖത്തും കാലിലും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറൈൻ എൻഫോഴ്സ്മെന്റും മത്സ്യത്തൊഴിലാളികളും ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്. അതിനിടെ അപകടങ്ങള്‍ തുടര്‍ക്കഥയായ മുതലപ്പൊഴി ഹാര്‍ബര്‍ അടച്ചിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മണ്‍സൂണ്‍ കഴിയുന്നതുവരെ അടിച്ചണമെന്ന് ഫിഷറീസ് ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രിതല ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ടിന്‍മേല്‍ […]

Continue Reading

മിന്നുമണിയെ ആദരിച്ചു

മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി താരം മിന്നു മണിയെ മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർസ് മോർ സ്തേഫാനോസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബിഷപ് രചിച്ച പുസ്തകവും മിന്നു മണിക്ക് സമ്മാനിച്ചു. ചടങ്ങിൽ വൈദീക സെക്രട്ടറി ഫാ. ജെയിംസ് വൻമേലിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, മാനന്തവാടി സെൻ്റ് ജോർജ് യാക്കേബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലേസ് ഓലിക്കൽ, ട്രസ്റ്റി രാജു അരികപ്പുറത്ത്, ഫാ.ലിജൊ തമ്പി എന്നിവർ പങ്കെടുത്തു. കുടൂതൽ […]

Continue Reading

വയ്യാത്ത മക്കളുടെ പിറന്നാളോഘോഷത്തിൽ സന്തോഷം പകർന്ന് നീലഗിരി കോളേജ്

അയ്യൻകൊല്ലി: ദീർഘകാലമായ അസുഖ ബാധിതരായി സഹന മനുഭവിക്കുന്ന മക്കളുടെ സാന്ത്വന പ്രവർത്തനം നടത്തുന്ന,, സൊലേസ്,, കുട്ടികളുടെ പിറന്നാൾ ആഘോഷവുംക്യാമ്പസ് കണക്ട് നടത്തിനീലഗിരി കോളേജ് സാന്ത്വനമേകി.ഏറെ നാളായി വയ്യായ്കയുടെ വേനലിൽ എരിയുന്ന മക്കൾക്ക് ഈ ദിനം തീർത്തും ആഹ്ലാദകരമായി. സൊലേസ് സ്‌ഥാപക ഷീബ അമീർ മുഖ്യാതിഥിയായ ചടങ്ങിൽ കോളേജ് എം.ഡി. യും സെക്രട്ടറിയുമായറാഷിദ് ഗസാലി, പ്രിൻസിപ്പൽ ഡോക്ടർ. ജി. സെന്തിൽ കുമാർ, പോഗ്രാം കൺവീനർ മുഹമ്മദ് ഫായിസ്, എൻ. എസ്. എസ് പോഗ്രാം ഓഫീസർ മുബഷീർ, സൊലേസ് വയനാട് […]

Continue Reading

“ജീവാമൃതം” കർക്കിടകഫെസ്റ്റ് ആരംഭിച്ചു

പനമരം: കുടുംബശ്രീ ജില്ലാമിഷന്റെയും പനമരം സി.ഡി.എസ്സിന്റെയും നേതൃത്വത്തിൽ സേവിക എം.ഇ.സി ഗ്രൂപ്പിന്റെ സഹകരണത്തോടെ പനമരം ഗ്രാമ പഞ്ചായത്ത് പരിസരത്ത് വെച്ച് “ജീവാമൃതം” കർക്കിടകഫെസ്റ്റ് ആരംഭിച്ചു. പനമരം സി.ഡി.എസ്സ് ചെയർപേഴ്സൺ രജനി ജനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ മാസം 27വരെയാണ് ഫെസ്റ്റ് നടക്കുന്നത്.കർക്കിടക കിറ്റ്, പത്തിലകൂട്ട്, വിവിധ തരം എണ്ണകൾ, കുടുംബശ്രീ സംരംഭകരുടെ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ മേളയുടെ ആകർഷണമാണ്

Continue Reading

തോല്‍പ്പെട്ടിയില്‍ വയോധികയുടെ മരണം കൊലപാതകം

മാനന്തവാടി: തോല്‍പ്പെട്ടിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നരിക്കല്ലില്‍ പുതിയപുരയില്‍ സുമിത്ര (63) ആണ് മരിച്ചത്. സംഭവത്തിൽ മകളുടെ ഭര്‍ത്താവ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി മുരുകന്‍ (42) അറസ്റ്റിലായി.മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവാണ് മുരുകന്‍.കൊലയ്ക്ക് കാരണം സുമിത്രയോടുള്ള വൈരാഗ്യമെന്ന് പൊലീസ്. കഴുത്ത് ഞെരിച്ച ശേഷം തല കട്ടിലില്‍ ഇടിക്കുകയായിരുന്നു.മാനന്തവാടി ഡിവൈഎസ്പി പിഎൽ ഷൈജുവിന്‍റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു; ഷട്ടറുകൾ തുറന്നു

പുൽപള്ളി: വയനാട്ടിൽ മഴ ശക്തമായതോടെ കബനിയിലെ ബീച്ചനഹള്ളി അണക്കെട്ട് നിറഞ്ഞു. അണക്കെട്ടിൽ 82 ശതമാനം വെള്ളമായതോടെ ഇന്നലെ രാവിലെ 4 ഷട്ടറുകളും തുറന്നു. സാധാരണ ജൂണിൽ കാലവർഷം ശക്തമാകുന്നതോടെ നിറയുന്ന അണക്കെട്ട് ഇത്തവണ നിറയാനും തുറന്നുവിടാനും വൈകി.19.5 ടിഎംസി സംഭരണശേഷിയുള്ള അണക്കെട്ടിലേക്ക് ഇന്നലെ 2,749 ക്യൂസെസ് ജലം ഒഴുകിയെത്തി. കാവേരിയിലേക്കും ഇടതു–വലതുകര കനാലുകളിലേക്കുമാണ് വെള്ളം തുറന്നുവിടുന്നത്. കനാൽ വെള്ളം കൃഷിയിടങ്ങളിലും ചിറകളിലും സംഭരിക്കും. വേനൽമഴ ദുർബലമാവുകയും കാലവർഷം വൈകുകയും ചെയ്തത് കാവേരി തടത്തിൽ കൃഷിമേഖലയ്ക്കു തിരിച്ചടിയായി. പച്ചക്കറി, […]

Continue Reading

തൊണ്ടി മുതൽ കേസില്‍ ആന്‍റണി രാജുവിന് ആശ്വാസം, സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ

ദില്ലി: തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം. കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി […]

Continue Reading