‘ഞങ്ങളും നിങ്ങളും’ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു
പനമരം:പഠന ബോധന പ്രക്രിയയിൽ ലൈബ്രറി വിഭവങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പനമരം ഗവ.ഐ.ടി.ഇ ക്യാമ്പസിൽ സംഘടിപ്പിച്ച‘ഞങ്ങളും നിങ്ങളും’ജില്ലാതല വിദ്യാഭ്യാസ സെമിനാർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പനമരം ഗ്രാമപഞ്ചായത്തംഗം എം. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.കെ.വി ശ്രീജിത്ത്, ഡോ. എം. പി പ്രശാന്ത്,ജോസഫ് ജെ , ടി. പാത്തുകുട്ടി, സന്തോഷ് കെ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധ ഐ.ടി. ഇ കളിൽ നിന്നും നിരവധി പ്രതിനിധികൾ പങ്കെടുത്തു.
Continue Reading