നിപ ജാഗ്രതയിൽ കോഴിക്കോട്; സമ്പർക്ക പട്ടികയിൽ 1192 പേർ, 5 പേർ കൂടി ലക്ഷണങ്ങളോടെ ഐസൊലേഷനിൽ

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ പോസിറ്റീവ് കേസുകളില്ല. ഇന്നലെ പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവായി. രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. 1,192 പേരാണ് സമ്പർക്കപട്ടികയിലുള്ളത്. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. അതേസമയംസ കോഴിക്കോട് ജില്ലയില്‍ അടുത്ത ശനിയാഴ്ച (23-09-23) വരെ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് ജില്ലാ […]

Continue Reading

ഇടിമിന്നലിനൊപ്പം ശക്തമായ മഴയും; 40 കി.മീ വരെ വേഗതയിൽ കാറ്റിനും സാധ്യത, ഇന്ന് യെല്ലോ അലര്‍ട്ട് 4 ജില്ലകളിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്ത് ഇന്ന് (17-09-2023) വൈകിട്ട് 06.30 വരെ […]

Continue Reading

രഹസ്യവിവരം, പൊലീസുകാരന്റെ വീട്ടിൽ എക്സൈസ് എത്തി, പിടിച്ചത് ഒന്നും രണ്ടുമല്ല, 8 ലിറ്റർ വാറ്റുചാരായയും വാഷും

കൊച്ചി : എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ സിവിൽ പൊലീസ് ഓഫിസറുടെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ […]

Continue Reading

പി.എസ്.സിയുടെ പേരിൽ നിയമന തട്ടിപ്പ്, കിട്ടിയത് വ്യാജ രേഖ, ലക്ഷങ്ങൾ പിരിച്ചത് രശ്മിയുടെ നേതൃത്വത്തിൽ; അറസ്റ്റ്

തിരുവനന്തപുരം : പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിനി രശ്മിയാണ് പൊലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചത്. പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുഖ്യപ്രതി രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ് പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും പിടികൂടാനായിട്ടില്ല. ടൂറിസം, വിജിലൻസ്, […]

Continue Reading

നിപയിൽ ആശ്വാസ വാർത്ത; 11 സാംപിളുകൾ കൂടി നെ​ഗറ്റീവ്, പുതിയ കേസ് ഇല്ല, 9കാരന്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതി

കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെ​ഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈ റിസ്കില്‍ പെട്ടവരുടെ ഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ […]

Continue Reading

ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല, മിക്ക സമയവും അമ്മയോട് ഫോണിൽ സംസാരം, വിവാഹ മോചനം ആവശ്യപ്പെട്ട് ഭർത്താവ്

മുംബൈ: ഭാര്യ മുഴുവന്‍ സമയം ഫോണില്‍ തന്നെ വീട്ടുജോലി തീരുന്നില്ല വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തി യുവാവ്. വിവാഹം കഴിഞ്ഞ് 13ാം വര്‍ഷമാണ് മുംബൈ സ്വദേശിയായ 35കാരന്‍ കോടതിയില്‍ വിവാഹ മോചന ഹര്‍ജിയുമായി എത്തിയത്. 2018ല്‍ കുടുംബ കോടതി വിവാഹ മോചന ഹര്‍ജി തള്ളിയതിനെതിരെയാണ് യുവാവ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ ദിവസത്തിന്റെ ഏറിയ പങ്കും ഭാര്യയുടെ അമ്മയുമായി ഫോണില്‍ സമയം കളയുകയാണെന്നും അതിനാല്‍ വീട്ട് ജോലികള്‍ തീരാറില്ല. മിക്ക ദിവസവും ഭക്ഷണം പോലും കഴിക്കാതെ ജോലിക്ക് പോവേണ്ട […]

Continue Reading

കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി: 2021-ൽ കൊച്ചിയിൽ നിന്ന് കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടുവെന്ന് പൊലീസ്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. 27 വയസുള്ള ജഫ് ജോൺ ലൂയിസ് ആണ് കൊല്ലപ്പെട്ടത്. കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റിഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്.മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു

Continue Reading

ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്

കൊച്ചി: സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീമിനെതിരെ പീഡന പരാതിയില്‍ കേസ്. കാസര്‍കോട് ചന്തേര പൊലീസാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമം; വ്ളോഗർ ‘മല്ലു ട്രാവലർ’ക്കെതിരെ പരാതി

കൊച്ചി: മലയാളി വ്ളോഗർ മല്ലു ട്രാവലർ എന്നറിയപ്പെടുന്ന ഷക്കിർ സുബാനെതിരെ പീഡന പരാതി. സൗദി അറേബ്യൻ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി ‌പറയുന്നു. യുവതിയുടെ പരാതിയിൽ ഷക്കിർ സുബാനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബ് ചാനലിലൂടെ തന്റെ യാത്രയുടെ വിവരങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചാണ് ഷക്കിർ പ്രശസ്തനായത്. കണ്ണൂർ സ്വദേശിയാണ്.

Continue Reading

‘ഒന്നിപ്പ്’ റസാഖ് പാലേരിയുടെ കേരള പര്യടനം ഞായർ മുതൽ വയനാട്ടിൽ

കൽപറ്റ: വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ ഒന്നിപ്പ് ‘ ഞായർ മുതൽ രണ്ട് ദിവസം വയനാട്ടിൽ നടക്കുമെന്നു സംഘാടക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു. സെപ്തംമ്പർ 17 ന് രാവിലെ  പത്മശ്രീ ചെറുവയൽ രാമനെ സന്ദർശിച്ചു പര്യടനത്തിനു തുടക്കം കുറിക്കും വൈകുന്നേരം കൽപറ്റയിൽ വെച്ചു നടക്കുന്ന […]

Continue Reading