ജെ ബി എം സംസ്ഥാന കോ-ഓഡിനേറ്ററായി ഷാഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു

തിരുവനന്തപുരം: ജവഹര്‍ ബാല്‍ മഞ്ച് സംസ്ഥാന കോഡിനേറ്ററായി ഷഫി പുല്‍പ്പാറ ചുമതല ഏറ്റെടുത്തു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന കമ്മറ്റി യോഗത്തിലാണ് ചുമതല ഏറ്റെടുത്തത്. നിലവിൽ ജെ ബി എം വയനാട് ജില്ലാ ചെയർമാനായിരുന്നു. കൽപ്പറ്റ , പുൽപ്പാറ നിവാസിയായ അദ്ദേഹം കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളേജിലെ അധ്യാപകനാണ്. കാലിക്കറ്റ് സർവ്വകലാശാലയുടെ മികച്ച NSS പ്രോഗ്രാം ഓഫീസർ ക്കുള്ള ഇന്ദിരാ ഗാന്ധി അവാർഡും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന NSS വിഭാഗത്തിന്റെ മികച്ച ജില്ലാ കോ-ഓഡിനേറ്റര്‍ക്കുളള […]

Continue Reading

വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി നടത്തി

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ. ബി. നസീമ ഉൽഘാടനം ചെയ്തു. പ്രസിഡന്റ് ആതിക്ക ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി കെ. കെ. സി. മൈമൂന, മണ്ഡലം പ്രഡിഡന്റ് ആസ്യ മൊയ്‌ദു, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി മോയി ആറങ്ങാടൻ, എ. കെ. നാസർ,റംല മുഹമ്മദ്‌, സമീറ മാടമ്പള്ളി, റംല മണ്ടോളി, സുലൈഖ കെണിക്കൽ […]

Continue Reading

നിപ സംശയം; ഇന്ന് ഉച്ചയോടെ ഫലം ലഭിക്കും, സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം, പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന […]

Continue Reading

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കാലവർഷം സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യത. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മ്യാൻമാർ തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴി. വരും ദിവസങ്ങളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും കാലവർഷം സജീവമായി തുടരും.

Continue Reading

ആറ് വർഷം, നാല് ബെഞ്ചുകള്‍; വീണ്ടും ലാവലിൻ കേസ് സുപ്രീംകോടതിക്ക് മുന്നിലേക്ക്, ഇത്തവണ എന്ത് സംഭവിക്കും?

ദില്ലി: എസ് എന്‍ സി ലാവലിന്‍ കേസില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞ തവണ സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്. 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 33 തവണയാണ് ലിസ്റ്റ് ചെയ്യപ്പെടുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ […]

Continue Reading

‘ഇഡി വിളിച്ചതിനാൽ വന്നു’, കരുവന്നൂർ കേസിൽ എ സി മൊയ്തീൻ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം മുൻ മന്ത്രിയുമായ എ സി മൊയ്തീൻ എം.എൽ എ അടക്കം സിപിഎം നേതാക്കൾ ഇഡിക്ക് മുന്നിൽ ഹാജരായി. ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് അഭിഭാഷകർക്കൊപ്പം എ സി മൊയ്തീൻ എത്തിയത്. ഇഡി വിളിച്ചതുകൊണ്ട് വന്നുവെന്ന് മാത്രമായിരുന്നു ഇഡി ചോദ്യംചെയ്യലിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ മറുപടി. തൃശൂർ കോർപ്പറേഷൻ കൗൺസിൽ അംഗവും സി.പി.എം നേതാവുമായ അനൂപ് ഡേവിസ് കാഡയും ഇ.ഡിക്ക് മുന്നിൽ […]

Continue Reading

Gold Rate Today: രണ്ടാം ദിനവും മാറ്റമില്ല; സ്വർണവില 44,000 ത്തിന് താഴെ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ ശനിയാഴ്ച സ്വർണവില 120 രൂപ കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 77 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഹാൾമാർക്ക് […]

Continue Reading

മരുന്നുകളുടെ വ്യാജന്‍ വിപണിയില്‍, ഗുരുതര രോഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ഡിസിജിഐ

ദില്ലി: ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പിനെതുടര്‍ന്ന് ഇന്ത്യയില്‍ രണ്ടു മരുന്നുകകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും കര്‍ശനമായി നിരീക്ഷിക്കാനും നടപടി സ്വീകരിക്കാനും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) നിര്‍ദേശം നല്‍കി. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാൻസർ രോഗത്തിനുള്ള അഡ്സെട്രിസ് (ഇഞ്ചക്ഷൻ) എന്നീ മരുന്നുകളുടെ വ്യാജ പതിപ്പുകളുടെ വില്‍പനയും വിതരണവും പരിശോധിക്കാനാണ് നിര്‍ദേശം. ഇന്ത്യ ഉള്‍പ്പെടെയുള്ള നാലു രാജ്യങ്ങളില്‍ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി നിര്‍മിക്കുന്ന അഡ്സെട്രിസ് ഇഞ്ചെക്ഷന്‍റെ ‌(‌50 മില്ലിഗ്രാം) ഒന്നിലധികം വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും […]

Continue Reading

സോളാറില്‍ നിയമസഭയില്‍ ചര്‍ച്ച; അടിയന്തര പ്രമേയ ചര്‍ച്ച ഒരു മണിക്ക്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ അടിയന്തര പ്രമേയ നോട്ടീസില്‍ ഇന്ന് ചര്‍ച്ച നടക്കും. ഉച്ചക്ക് ഒരു മണിക്കാണ് പ്രതിപക്ഷത്തിന്റെ നോട്ടീസിന്‍മേല്‍ ചര്‍ച്ച നടക്കുക. ഷാഫി പറമ്പില്‍ നല്‍കിയ നോട്ടീസിലാണ് ചര്‍ച്ച ആവാമെന്ന നിലപാട് സര്‍ക്കാരെടുത്തത്. സോളാര്‍ ലൈംഗികാരോപണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ചര്‍ച്ചക്ക് അനുമതി നല്‍കിയത്. ഷാഫി പറമ്പിലിന്റെ നോട്ടീസിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട […]

Continue Reading

ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം, മാർ​ഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ ദാനിൽ മെദ്‍വദേവിനെ തോൽപ്പിച്ചാണ് സെർബിയൻ താരം കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോയുടെ വിജയം. ജോക്കോവിച്ചിന്‍റെ 24-ാം ഗ്രാൻഡ് സ്ലാം കിരീട നേട്ടമായിരുന്നു സ്വന്തമാക്കിയത്. ഇതോടെ 24 ​ഗ്രാൻഡ് സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്താനും സെർബിയൻ താരത്തിന് സാധിച്ചു. 6-3, 7-6, 6 -3 എന്ന സ്കോറിനായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന […]

Continue Reading