ഇന്നും മഴ പെയ്യും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായേക്കും; ജാ​ഗ്രത തുടരണം, പ്രത്യേക മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് റിപ്പോർട്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. മധ്യ, തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. അതേ സമയം ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാന്പുകൾ […]

Continue Reading

ദോശക്ക് ചമ്മന്തി ഇല്ല, യുവാവ് വയലന്‍റായി, തട്ടുകട ജീവനക്കാരന്‍റെ മൂക്ക് കടിച്ച് പറിച്ചു; സംഭവം കട്ടപ്പനയിൽ

കട്ടപ്പന: കച്ചവടം അവസാനിപ്പിച്ച തട്ടുകടയിൽ നിന്നും ഭക്ഷണം നൽകാത്തതിനെ തുടർന്ന് ജീവനക്കാരൻറെ മൂക്ക് കടിച്ചു പറിച്ചു. ഇടുക്കി പുളിയന്മലയിലാണ് സംഭവം. പരുക്കേറ്റ പുളിയന്മല ചിത്ര ഭവനിൽ ശിവചന്ദ്രനെ പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനാക്കി. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുളിയന്മലയിൽ തമിഴ്നാട് സ്വദേശി കവിയരശൻറെ തട്ടുകയിലെ ജീവനക്കാരനായ ശിവചന്ദ്രനെ പ്രദേശവാസിയായ സുജീഷ് എന്ന യുവാവാണ് ആക്രമിച്ചത്. തട്ടുകടയിലെ സാധനങ്ങൾ തീർന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാൽ കട അടക്കാൻ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്. പുളിയൻമല അമ്പലമേട്ടിൽ താമസിക്കുന്ന സുജീഷ് കടയിലെത്തി […]

Continue Reading

ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളി; പൊതുമേഖലാ സ്ഥാപനത്തിലെ എംഡി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട ക്ലബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ച് ചീട്ടുകളിച്ച കേസിൽ പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരിയുടെ ഭാര്യാ സഹോദരനുമായ എസ്ആർ വിനയകുമാർ അറസ്റ്റിൽ. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയിൽ നിന്നും അഞ്ചരലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. കേസിൽ 9 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്,അമൽ,ശങ്ക‍ർ,ശിയാസ്,വിനയകുമാർ എന്നിവരാണ് അറസ്റ്റിലായവർ. ചീട്ടുകളിച്ച സംഭവത്തില്‍ ഏഴുപേരെയാണ് നേരത്തെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുട‍ർന്നാണ് രണ്ടുപേരുടെ കൂടി അറസ്റ്റ് […]

Continue Reading

ഐഎസ് ഭീകരൻ ഷാഫി ഉസാമ കേരളത്തിലുമെത്തി; വനത്തിനുളളിൽ തമ്പടിച്ച് പരിശീലനം നടത്തി

തിരുവനന്തപുരം: ഡൽഹിയിൽ അറസ്റ്റിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് എന്ന ഷാഫി ഉസാമ കേരളത്തിലുമെത്തിയതായി വിവരം. ഇയാൾ കേരളത്തിലെത്തി വനത്തിലാണ് തമ്പടിച്ചത്. അക്രമം നടത്തുന്നതിന് വേണ്ടി കുക്കർ, ​ഗ്യാസ് സിലിണ്ടർ, ഐഇഡ‍ി എന്നിവയുപയോ​ഗിച്ച് സ്ഫോടനം നടത്തി പരിശീലിച്ചു. ആളൊഴിഞ്ഞ കൃഷിഭൂമിയിലും വനത്തിലും പരിശീലനം നടത്തിയെന്നും സ്പെഷ്യൽ സെൽ വൃത്തങ്ങൾ അറിയിച്ചു. ഐഎസ് പതാക വച്ച് ഷാഫി ഉസാമ ഫോട്ടോകൾ എടുത്തു. ഈ ഫോട്ടോ കണ്ടെത്തിയതായും സ്പെഷ്യൽ സെൽ വൃത്തങ്ങൾ പറഞ്ഞു. പൂനെ ഐഎസ്ഐഎസ് കേസിൽ പ്രതിയായ ഇയാൾ […]

Continue Reading

“ഹുബ്ബുറസൂൽ 2023” വനിതാ സംഗമം നടത്തി

താഴെയങ്ങാടി : ‘ഹുബ്ബുറസൂൽ 2023’ ഒക്ടോബർ 8,9,10 തീയതികളിൽ നടത്തപ്പെടുന്ന നബിദിനാഘോഷത്തിന് ഭാഗമായി താഴെയെങ്ങാടി നുസ്രത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. വനിതാ സംഗമത്തിൽ ഖാദർ ഉസ്താദ് അധ്യക്ഷത വഹിച്ചു. മഹല്ല് ജനറൽ സെക്രട്ടറി അലി വളപ്പൻ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുനീർ ഉസ്താദ് പ്രഭാഷണം നടത്തി. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് നബിദിന റാലിയും, പത്തോളം ദഫ് ടീമുകൾ അണിനിരക്കുന്ന […]

Continue Reading

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത സമാഗ്ര റിപ്പോർട്ട് ഐ.സി. ബാലകൃഷ്ണൻ എം എൽ എക്ക് കൈമാറി ജനകീയ കർമ്മ സമിതി

പടിഞ്ഞാറത്തറ : പൂഴിത്തോട് പടിഞ്ഞാറത്തറ ചുരമില്ലാ പാത യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ്മ സമിതി നടത്തി വരുന്ന റിലേ സമരം 273 ദിവസം പിന്നിട്ടു.നാളിതു വരെയായി കർമ്മ സമിതി ശേഖരിച്ച വിവരങ്ങളുടെ സമഗ്ര റിപ്പോര്ട് ഇതിന്റെ ഭാഗമായി ഐ സി.ബാലകൃഷ്ണൻ MLA ക്ക് കർമ്മ സമിതി ചെയർപേഴ്സണു ശകുന്തള ഷൺമുഖൻ കൈമാറി. ജില്ലയിലെ മറ്റു രണ്ടു MLA മാരായ ഓ ആർ കേളു, ടി സിദ്ദിഖ് എന്നിവർക്ക് നേരത്തെ റിപ്പോർട്ട് കൈമാറിയിരുന്നു. ചില തെറ്റായ റിപ്പോർട്ടുകൾ മാത്രമാണ് ഈ […]

Continue Reading

കാരാപ്പുഴ മെഗാ ടൂറിസം- അതിനൂതന റൈഡുകള്‍ സ്ഥാപിക്കും

കല്‍പ്പറ്റ: കാരാപ്പുഴ ഡാമുമായി ബന്ധപ്പെട്ട് കാരാപ്പുഴ മെഗാടൂറിസം പ്രോജക്ട് സംസ്ഥാനത്തെ ഏറ്റവും ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി.സിദ്ധിഖിന്റെ അദ്ധ്യക്ഷതയില്‍ ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലയിലെ സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാരാപ്പുഴ മെഗാ ടൂറിസത്തിലേക്ക് ടൂറിസ്റ്റുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടി അതിനൂതന ഫ്‌ളയിംഗ് ചെയര്‍, ഫ്‌ളയിംഗ് യു.എഫ്.ഒ, ഡ്രോപ്ടവര്‍/ജംമ്പിംഗ് സര്‍ക്കിള്‍ എന്നീ സാഹസിക റൈഡുകള്‍ സ്ഥാപിച്ച് 2023 ഡിസംബര്‍ മുതല്‍ ഗാര്‍ഡന്‍ കൂടുതല്‍ ആകര്‍ഷകമാക്കും.നേരത്തെ ലേലം ചെയ്ത […]

Continue Reading

സഹകരണ മേഖലയിലെ കൊള്ളക്കെതിരെ സുരേഷ് ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര, ഇന്ന് കരുവന്നൂരിൽ

തൃശൂർ : സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിക്കുന്ന ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്നു നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. നേരത്തെ […]

Continue Reading

ഇന്നും മഴ തുടരും, കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ, ജാഗ്രതാ നിർദേശങ്ങളും!

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ തുടരുന്നു. കഴിഞ്ഞ ദിവസവും കനത്തമഴയായിരുന്നു അനുഭവപ്പെട്ടത്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലായിരുന്നു ഇന്നലെ മഴ പെയ്തത്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതൊട്ടതിന് പിന്നാലെ ആയിരുന്നു സംസ്ഥാനത്ത് മഴ ശക്തമായത്. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ ശക്തമായി തുടരുകയാണ്. രാത്രി പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചു. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, […]

Continue Reading

256 കോടിയുടെ ഈട്ടി മരങ്ങളിൽ കുരുങ്ങി! റവന്യൂ വകുപ്പ് റിപ്പോർട്ടിൽ പ്രതിസന്ധിയിലായി എഴുന്നൂറോളം കർഷകർ

കൽപ്പറ്റ : പട്ടയരേഖയിൽ അടയാളപ്പെടുത്തിയ ഈട്ടി മരങ്ങൾ കാണാനില്ലെന്ന റവന്യൂവകുപ്പ് റിപ്പോർട്ടിൽ കുരുങ്ങി നിരവധിപേർ. തവിഞ്ഞാൽ പഞ്ചായത്തിലെ ഏഴുന്നൂറോളം കർഷകരാണ് സ്വത്ത് ഭാഗം വയ്ക്കാൻ പോലും കഴിയാതെ പ്രതിസന്ധി നേരിടുന്നത്. ഉണങ്ങി വീണ് മണ്ണിൽ ദ്രവിച്ചും കാട്ടുതീയിലുമാണ് ഈട്ടികളിൽ പലതും നശിച്ചതെന്നാണ് കർഷകർ പറയുന്നത്. 1964 -70 കാലത്താണ് മൂന്നൂറോളം കർഷകർക്ക് തവിഞ്ഞാൽ വില്ലേജിലെ 68/1B, 90/1 സർവേ നമ്പറിൽ പട്ടയം നൽകിയത്. അന്ന് പട്ടയത്തിന് പുറത്ത് സംരക്ഷിത മരത്തിന്റെ കണക്ക് എഴുതിയിരുന്നു. ഇതുപ്രകാരം 680 ഏക്കർ […]

Continue Reading