പട്ടയ അസംബ്ലി യോഗം ചേർന്നു

മാനന്തവാടി നഗരസഭ ഹാളില്‍ പട്ടയ അസംബ്ലി യോഗം ചേര്‍ന്നു. നഗരസഭ പരിധിയില്‍ പട്ടയം ലഭിക്കാത്ത ധാരാളം പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.അമ്പുകുത്തി, ചെന്നലായി പ്രദേശങ്ങള്‍, എസ്റ്റേറ്റ് മിച്ചഭൂമി കൈവശം വച്ചിരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍, ആദിവാസി ഭൂ പ്രശ്‌നങ്ങള്‍, കൈവശരേഖ ഇല്ലാത്ത വിഷയങ്ങള്‍ തുടങ്ങി നഗരസഭ പരിധിയിലെ ഭൂപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. കൈവശം ഭൂമിയുള്ള എല്ലാവര്‍ക്കും പട്ടയം ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ എം.ജെ അഗസ്റ്റിന്‍, നഗരസഭ […]

Continue Reading

തിരുനബിയുടെ സ്നേഹ ലോകം മാനന്തവാടിയിൽ ആവേശമായി കേരള മുസ്‌ലിം ജമാഅത്ത് മീലാദ് റാലി

മാനന്തവാടി:തിരുനബിയുടെ സ്നേഹലോകം എന്ന പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ സുന്നി സംഘടനകൾ മീലാദ് കാമ്പയിന്റെ ഭാഗമായി മാനതവാടിയിൽ മീലാദ് റാലി നടത്തി. റാലിയിൽ വിവിധ മഹല്ല് ഭാരവാഹികളും കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ്,എസ്.എം.എ,എസ്.ജെ.എം പ്രവർത്തകരും അണിനിരന്നു.സയ്യിദ് ഹാശിം തങ്ങൾ,കെ.എ.സലാം ഫൈസി,അബ്ദുൽഗഫൂർ സഅദി,അശ്ക്കർ ചെറ്റപ്പാലം,നാസർ അഹ്സനി,വി.അബൂബക്കർഫൈസി,ഫള്ലുൽ ആബിദ് ,ഹസൈനാർ സഅദി,മൊയ്തുമിസ്ബാഹി,ഹാരിസ് ഖുത്വുബി ,ഹനീഫ കൈതക്കൽ നേതൃത്വം നൽകി.ഗാന്ധിപാർക്കിൽ നടന്ന പൊതുസമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു.മുഹമ്മദലി സഖാഫി വള്ളിയാട് മുഖ്യപ്രഭാഷണം നടത്തി.

Continue Reading

സർവ്വേ വകുപ്പിലെ ഔട്ട്ടേൺ പ്രഖ്യാപനം അശാസ്ത്രീയം: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: സർവ്വേ വകുപ്പ് കഴിഞ്ഞ ദിവസം ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ സർവേകൾക്ക് ഔട്ട്ടേൺ നിശ്ചിയിച്ചു കൊണ്ട് പുറത്തിറക്കിയ ഉത്തരവ് അശാസ്ത്രീയവും ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതുമാണെന്ന് ആരോപിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു മുന്നിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി.തോമസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വകുപ്പിൻ്റെ നേതൃത്വത്തിൽ കാര്യക്ഷമമായി നടത്തി വന്നിരുന്ന സർവ്വേ ജോലികൾ പരാജയമാണെന്ന് വരുത്തി തീർത്ത് സ്വകാര്യവത്കരത്തിനുള്ള […]

Continue Reading

“രാഹേ നബി രാഹേ നജാത്ത്” എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്റസയിൽ മീലാദ് കമ്പയിന് തുടക്കമായി

മനനന്തവാടി: “രാഹേ നബി രാഹേ നജാത്ത്”എരുമത്തെരുവ് ഇശാഅത്തുൽ ഇസ്ലാം മദ്റസയിൽ മീലാദ് ക്യാമ്പയിന് തുടക്കമായി. മീലാദ് കാമ്പയിൻ ബ്രോഷർപ്രകാശനം അബ്ദുൽജലീൽ ഫൈസി മഹല്ല് കാരണവർ ആലിക്കുട്ടി ഹാജി , മഹല്ല് പ്രസിഡന്റ് പി വി എസ് മൂസ്സ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു, 29 വെ ളളിയാഴ്ച ജുമാ നിസ്കാര ശേഷം പതാക ഉയർത്തും, വൈകുന്നേരം നടക്കുന്ന വനിതാ സംഗമത്തിൽ എസ് എം എഫ് ട്രൈനർ ലത്തീഫ് ഗസ്സാലി ക്ലാസെടുക്കും, ഒക്ടോബർ 1 ,2 തിയ്യതികളിൽ മദ്രസാ […]

Continue Reading

നിപയില്‍ ആശ്വാസം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക്, നാളെ തുറക്കും

കോഴിക്കോട്: കോഴിക്കോട്ട് നിപ പോസിറ്റീവ് കേസ് റിപ്പോ‍ർട്ട് ചെയ്യാത്ത തുടർച്ചയായ ഒമ്പത് ദിവസം. നാളെ മുതൽ സ്കൂളുകൾക്ക് തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്. 1106 നിപ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്. ചികിത്സയിലുള്ള 9 വയസുകാരൻ ആരോഗ്യം വീണ്ടെടുത്തു. അതേസമയം കണ്ടെയ്മെന്റ് സോണിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി ജില്ലാ ഓഫീസർ അറിയിച്ചു. മറ്റന്നാൾ നടക്കാനുള്ള […]

Continue Reading

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും, ആദ്യയാത്ര കാസർകോട് നിന്ന്

കാസർകോട്: കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഇന്ന് നടക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനിലൂടെ നിർവഹിക്കും. പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫും ഇതോടൊപ്പം നടക്കും. കാസർകോട് റെയിൽവേ സ്റ്റേഷനിൽ രാവിലെ 11 മുതൽ ആഘോഷ പരിപാടികൾ ഉണ്ടാകും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന കായിക-റെയിൽവെ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ […]

Continue Reading

എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റെ രണ്ടു ബോഗികളുടെ അടിയിൽ തീപ്പൊരി; യാത്രക്കാരെ പുറത്തിറക്കി തീയണച്ചു

പാലക്കാട്: എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റ രണ്ടു ബോഗികളുടെ അടിയിൽ തീപൊരി പടർന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഇത് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. പ്രശ്നങ്ങളില്ലെന്നും നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് രണ്ട് തവണ തീവണ്ടിയിൽ ആക്രമണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് കൂടുതൽ ജാഗ്രതയോടെയാണ് റെയിൽവേ മുന്നോട്ട് പോവുന്നത്. ട്രെയിനിൽ പെട്രോളൊഴിച്ച് കത്തിക്കുകയും സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. […]

Continue Reading

ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ; ഷൂട്ടിം​ഗിലും തുഴച്ചിലിലും വെള്ളി

ഹാങ്ചൗ: 19-ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിം​ഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി. അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് […]

Continue Reading

വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശം; കെ എം ഷാജിക്കെതിരെ കേസെടുത്തു തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കെ എം ഷാജിയുടേത് സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ പ്രസ്താവനയെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ […]

Continue Reading

ഗോവന്‍ ടൂര്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യക്കടത്ത്; 50 കുപ്പികളുമായി കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര്‍ പിടിയില്‍

എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ്. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍ പോയി മടങ്ങി വന്ന ബസിന്റെ ലഗേജ് അറയില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ 50 കുപ്പി (31.85 ലിറ്റര്‍) ഗോവന്‍ മദ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. സംസ്ഥാന […]

Continue Reading