സാമൂഹികാധിഷ്ഠിത ദുരന്ത നിവാരണ സംവിധാനം പ്രധാനം – മന്ത്രി – അഡ്വ.പി. എ മുഹമ്മദ് റിയാസ്

ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാര സംവിധാനമാണ് യോജിച്ചതെന്ന് പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ്ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുളള പട്ടികവര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിത സാഹചര്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍കൊണ്ട് അവരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് […]

Continue Reading

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണം : ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശിച്ചു.  ജില്ലയില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഗോത്രവര്‍ഗ്ഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.  സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് വാച്ചര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ […]

Continue Reading

ദുരന്തനിവാരണം എല്ലാ കോളേജുകളിലേക്കും: കോളേജ് ഡി.എം ക്ലബുകള്‍ക്ക് ജില്ലയില്‍ തുടക്കം

കൽപ്പറ്റ : ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളിലൊന്നായ ദുരന്ത നിവാരണ ക്ലബ് ഇനി നാടിന് മാതൃകയാകും. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കോളേജുകളില്‍ ദുരന്ത നിവാരണ ക്ലബ് രൂപീകരിച്ചു. ഒരു കോളേജില്‍ 100 കുട്ടികള്‍ വരെയാണ് ഡി.എം.ക്ലബ്ബില്‍ ഉള്‍പ്പെടുക. 37 കോളേജുകളില്‍ നിന്നായി 74 ചാര്‍ജ് ഓഫീസര്‍മാരും 3000 ത്തോളം വിദ്യാര്‍ത്ഥികളും ക്ലബിന്റെ ഭാഗമായി. ദുരന്ത നിവാരണത്തെപ്പറ്റി പ്രാഥമികവും ശാസ്ത്രീയവുമായ അറിവ് നേടുക, ദുരന്ത സാധ്യത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക തുടങ്ങി ദുരന്ത പ്രതികരണ ക്ഷമതയുള്ള ഒരു […]

Continue Reading

ഇന്ത്യക്കും ശ്രീലങ്കക്കും ഇടയില്‍ അതിവേഗ പാസഞ്ചര്‍ ഫെറി സര്‍വീസ്, പുനരാരംഭിക്കുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

ചെന്നൈ: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്നും ശ്രീലങ്കയിലെ കാങ്കസന്തുറൈയിലേക്കുള്ള അതിവേഗ പാസഞ്ചര്‍ ഫെറി സര്‍വീസ് 40 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക, വാണിജ്യ, നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഫെറി സര്‍വീസ് സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രാമേശ്വരത്തിനും തലൈമന്നാറിനും ഇടയിലും ഫെറി സര്‍വീസ് പുനരാരംഭിക്കുമെന്നും പ്രധാമന്ത്രി ഉറപ്പ് നല്‍കി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് സര്‍വീസെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. 1983ലെ ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധമാണ് നേരത്തെയുള്ള ഫെറി സര്‍വീസ് നിര്‍ത്തിവെക്കാന്‍ […]

Continue Reading

ക്ഷേത്രത്തിലെ വിലപിടിപ്പുള്ള പഞ്ചലോഹ വി​ഗ്രഹം കാണാനില്ല; ഭിത്തിയിൽ നെയ്യുകൊണ്ട് മിന്നല്‍ മുരളി, തിരഞ്ഞ് പൊലീസ്

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ വിഗ്രഹം മോഷണം പോയതായി പരാതി. ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. മൂടേപ്പുറം മുത്തൻ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കയറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ […]

Continue Reading

മെഡിക്കൽ വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രൊഫസർ പൊലീസ് പിടിയിൽ

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രൊഫസർ പിടിയിൽ. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരുടെ പേര് ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരന്നു. വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസർ പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാളുടെ […]

Continue Reading

സ്വർണവില കുതിച്ചുയർന്നു, റെക്കോർഡ് വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വർണം വിപണനം ചെയ്യുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വർധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വർധിച്ചത്. എന്നാൽ ഇന്ന് രാവിലെ […]

Continue Reading

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആൾ മരണപ്പെട്ടു.

പുൽപ്പള്ളി :വിറക് ശേഖരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുൽപ്പള്ളി ആനപ്പാറ കോളനിയിലെ കുള്ളൻ (62) മരണപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സെപ്തംബർ 30 ന് ചെതലയം ഫോറസ്റ്റ് റേഞ്ചിലെ പള്ളിച്ചിറ വനത്തിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് ആന ആക്രമിച്ചത്. തുമ്പികൈയ്യാൽ എടുത്തെറിഞ്ഞതിനെ തുടർന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഭാര്യ ദേവി. മക്കൾ സുരേഷ്, ജിജി .

Continue Reading

ഓൺലൈൻ വഴി ജോലി തട്ടിപ്പ്; അഞ്ച് ലക്ഷം തട്ടിയ ഡൽഹി സ്വദേശികളെ പിടികൂടി വയനാട് സൈബർ പോലീസ്

കൽപ്പറ്റ: ഓൺലൈൻ വഴി ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ഡൽഹി സ്വദേശികളെ വയനാട് സൈബർ പോലീസ് വലയിലാക്കി. ദുബൈയിലെ ആശുപത്രിയിൽ ജോലി നൽകാം എന്ന് വിശ്വസിപ്പിച്ച് പുൽപള്ളി സ്വദേശിനിയിൽ നിന്ന് പണം തട്ടിയവരെയാണ് ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹിയിൽ ചെന്ന് പിടികൂടിയത്. ഡൽഹി ഉത്തംനഗർ സ്വദേശി ബൽരാജ് കുമാർ വർമ്മ(43), ബീഹാർ സ്വദേശിയായ നിലവിൽ ഡൽഹി തിലക് നഗറിൽ താമസിക്കുന്ന രവി കാന്ത്കുമാർ (33) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ […]

Continue Reading

രക്ഷാപ്രവര്‍ത്തനത്തിലെ നൂതനമാര്‍ഗങ്ങള്‍ പരിചയപ്പെടുത്തി അഗ്നിരക്ഷാസേനയുടെ മോക്ഡ്രില്‍

ദുരന്ത നിവാരണ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ അഗ്നി രക്ഷാനിലയത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ മോക്ഡ്രില്‍ ശ്രദ്ധേയമായി. ഉരുള്‍ പൊട്ടല്‍ മലവെള്ളപ്പാച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ അകപ്പെട്ടവരെ എങ്ങനെ സുരക്ഷിത സ്ഥലത്ത് എത്തിക്കാം, മലയിടുക്കുകളിലും വലിയ മരങ്ങള്‍ക്കു മുകളിലും കുടുങ്ങിക്കിടക്കുന്നവരെയും ബഹുനില കെട്ടിടങ്ങളിലുണ്ടാവുന്ന തീപ്പിടത്തങ്ങളില്‍ അകപ്പെട്ടു പോകുന്നവരെയും എങ്ങനെ രക്ഷിക്കാം തുടങ്ങിയ വിഷയങ്ങളിലായിരുന്നു മോക്ഡ്രില്‍. വെര്‍ട്ടിക്കല്‍, ഹൊറിസോണ്ടല്‍ റോപ്പ് റെസ്‌ക്യു, ബര്‍മാ ബ്രിഡ്ജ്, റോപ്പ് ക്ലൈമ്പിംഗ്, റോപ്പ് ലാഡര്‍ ജംപിങ് ആന്‍സര്‍, ഹോറിസോണ്ടല്‍ റിവര്‍ റെസ്‌ക്യൂ തുടങ്ങിയ […]

Continue Reading