‘വരയിടം ‘ആര്‍ട്ട് ഗ്യാലറി ഉദ്ഘാടനം 10 ന്
പുല്‍പ്പള്ളി: കബനിഗിരി നിര്‍മ്മല ഹൈസ്‌കൂളില്‍ പുതുതായി സജ്ജീകരിച്ച ആര്‍ട്ട് ഗ്യാലറി ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 10 മണിക്ക് ചിത്രകാരനും കലാ സംവിധായകനുമായ ബിനീഷ് നാരായണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.’വരയിടം ‘ എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനശാലയിലെ ചുമരുകളില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച അഞ്ഞൂറോളം ചിത്രങ്ങള്‍ സ്ഥാപിച്ചു . കുട്ടികളിലെ സര്‍ഗാത്മകതയ്ക്ക് വിദ്യാലയാന്തരീക്ഷത്തില്‍ പ്രാധാന്യത്തോടെ ഒരിടം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ചിരിക്കുന്നത്. സ്‌കൂളിലെ ചിത്രകലാധ്യാപകന്‍ ബിനു പുല്‍പ്പള്ളിയുടെ നേതൃത്വത്തിലാണ് പ്രദര്‍ശനച്ചുമരുകള്‍ ഒരുക്കിയിരിക്കുന്നത്. മാനേജ്‌മെന്റും, […]
Continue Reading