24 മണിക്കൂറില്‍ ഒന്നര വര്‍ഷത്തെ മഴ!, ‘വെള്ളത്തിലായി’ യുഎഇ, വിമാനങ്ങള്‍ റദ്ദാക്കി

ദുബൈ: യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്. […]

Continue Reading

ഇനി മുതല്‍ സ്വന്തം കുടുംബ ഫോട്ടോ ഡ്രൈവറുടെ മുന്നില്‍ വെക്കണം, പുതിയ നിര്‍ദേശവുമായി യുപി ഗതാഗത വകുപ്പ്

ലഖ്‌നൗ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ്. എല്ലാ വാണിജ്യ വാഹനങ്ങളുടെയും സംസ്ഥാന ബസുകളുടെയും ഡ്രൈവര്‍മാരോട്‌ അവരുടെ കുടുംബത്തിന്റെ ചിത്രം ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കാന്‍ ഗതാഗത കമ്മീഷണര്‍ ചന്ദ്രഭൂഷണ്‍ സിങ് നിര്‍ദേശിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ ആശയം ആശയം സ്വീകരിച്ചതെന്ന് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ വെങ്കിടേശ്വര്‍ ലു പറഞ്ഞു. ഡ്രൈവര്‍ക്ക് മുന്നില്‍ സ്വന്തം കുടുംബത്തിന്റെ ചിത്രം സൂക്ഷിക്കുമ്പോള്‍ വൈകാരികമായ ഓര്‍മകള്‍ ഉണ്ടാവുകയും റോഡ് സുരക്ഷയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യും. ഡ്രൈവിങില്‍ ശ്രദ്ധയുണ്ടാവാന്‍ കാരണമാവുകയും ചെയ്യുമെന്ന് ചന്ദ്രഭൂഷണ്‍ […]

Continue Reading

സൂപ്പര്‍ ത്രില്ലര്‍; രാജകീയവിജയവുമായി രാജസ്ഥാന്‍; നരെയ്‌ന്റെ വെടിക്കെട്ടിനുമേല്‍ ബട്‌ലറുടെ കൊടുങ്കാറ്റ്

കൊല്‍ക്കത്ത: ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് കണ്ട ത്രില്ലറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന് രാജകീയ വിജയം. ജോസ് ബട്‌ലറുടെ സെഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ കൈവിട്ടുപോയ വിജയം തിരിച്ചുപിടിച്ചത്. ഇതോടെ ഈ സീസണില്‍ സഞ്ജുവും കൂട്ടരുടെയും വിജയം ആറായി. സ്‌കോര്‍: കൊല്‍ക്കത്ത: 223/6, രാജസ്ഥാന്‍: 224/8 60 പന്തില്‍ 107 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. ആറു സിക്‌സറുകളും ഒന്‍പത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‌ലറുടെ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ […]

Continue Reading

കപ്പലിലുള്ളവരെ തടഞ്ഞുവച്ചിട്ടില്ല; കാലാവസ്ഥ മോശം, നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും: ഇറാൻ അംബാസഡര്‍

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി ഇറാജ് എലാഹി. നിലവിൽ പേർഷ്യൻ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാൽ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥ കാരണം കപ്പൽ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്കു ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ല. കാലാവസ്ഥാ പ്രശ്നം തീർന്ന് കപ്പൽ നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാൻ നടപടി തുടങ്ങുമെന്നും ഇറാൻ അംബാസഡര്‍ വ്യക്തമാക്കി. നാലു മലയാളികൾ […]

Continue Reading

സംസ്ഥാനത്ത് ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും; പരീക്ഷണ ഓട്ടം ഇന്ന്

പാലക്കാട്: സംസ്ഥാനത്ത് ഇനി ഡബിള്‍ ഡെക്കര്‍ തീവണ്ടിയും. കോയമ്പത്തൂര്‍ – കെഎസ്ആര്‍ ബംഗലൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണ ഓട്ടം ഇന്നു നടക്കും. കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര. രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും ട്രെയിന്‍ എത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എ സി ചെയര്‍ […]

Continue Reading

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി; 74പേര്‍ക്ക് സസ്‌പെന്‍ഷന്‍; 26പേരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്തു.സ്വിഫ്റ്റിലെ താല്‍ക്കാലിക ജീവനക്കാരും കെഎസ്ആര്‍ടിസിയിലെ ബദല്‍ ജീവനക്കാരുമായ 26 പേരെ സര്‍വീസില്‍ നിന്നും നീക്കി. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിലാണ് നടപടി. 49 ഡ്രൈവര്‍മാരും പരിശോധനയില്‍ കുടുങ്ങി. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. മദ്യപിച്ച് ജോലിക്കെത്തുന്നുവെന്ന വ്യാപകപരാതിയെ തുടര്‍ന്നാണ് പരിശോധനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. വനിത ജീവനക്കാര്‍ ഒഴികെയുള്ള എല്ലാവരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിക്കാനായിരുന്നു നിര്‍ദേശം, 60 […]

Continue Reading

പതിച്ചു നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ അനുമതി വേണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: പതിച്ച് നല്‍കിയ വനഭൂമിയിലെ എല്ലാ മരങ്ങളുടെയും ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന് സുപ്രീംകോടതി. ഇത്തരം ഭൂമിയില്‍ നിലവില്‍ ഉള്ള മരങ്ങളോ, പുതുതായി ഉണ്ടാകുന്ന മരങ്ങളോ മുറിക്കണമങ്കില്‍ വനം വകുപ്പിന്റെ അനുമതി വേണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കോട്ടയം ജില്ലയിലെ നാഗന്‍പാറ ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള പ്രദേശത്ത് പതിച്ച് നല്‍കിയ വനഭൂമിയിലെ ആഞ്ഞിലി മരം മുറിച്ചതിനെതിരായ കേസിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് മരം മുറിച്ചത് എന്നാണ് […]

Continue Reading

എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ് കാസ്റ്റിങ്; ആറ് ജില്ലകളില്‍ തത്സമയ നിരീക്ഷണം 75 ശതമാനം ബൂത്തുകളില്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്. സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ […]

Continue Reading

ഒരു ഡോളറിന് 83.51; രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്, തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരി വിപണിയില്‍ നഷ്ടം

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്. വിനിമയത്തിനിടെ 83.51 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏപ്രില്‍ നാലിന് രേഖപ്പെടുത്തിയ 83.45 എന്ന റെക്കോര്‍ഡ് ഇടിവ് ആണ് ഇന്ന് പഴങ്കഥയായത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ അടക്കമുള്ള വിഷയങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. ഇതിന് പുറമേ പലിശനിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് കൂടുതല്‍ സമയമെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകളും രൂപയെ ബാധിച്ചു. ശക്തിയാര്‍ജ്ജിച്ച ഡോളര്‍ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. മറ്റു ഏഷ്യന്‍ കറന്‍സികളുടെ മൂല്യം ഇടിഞ്ഞതും […]

Continue Reading

ഒരു മുട്ട വിറ്റ് കിട്ടിയത് 2.26 ലക്ഷം രൂപ; കശ്മീരില്‍ നിന്ന് ഒരു ലേലക്കഥ

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുസ്ലീം പള്ളിയുടെ നിര്‍മ്മാണത്തിന് ഫണ്ട് കണ്ടെത്താന്‍ നടന്ന ലേലത്തില്‍ ഒരു മുട്ട വിറ്റുപോയത് 2.26 ലക്ഷം രൂപയ്ക്ക്. ലേലത്തില്‍ വാങ്ങിയ മുട്ട വീണ്ടും പള്ളിയ്ക്ക് തന്നെ മടക്കിനല്‍കി ഒന്നിലധികം തവണ ലേലം നടത്തിയാണ് ഇത്രയുമധികം രൂപ സമാഹരിച്ചത്. പള്ളിയുടെ നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കണമെന്ന് ആഗ്രഹിച്ച വിശ്വാസികളാണ് മുട്ട ലേലത്തില്‍ വാങ്ങിയ ശേഷം പള്ളിക്ക് തന്നെ തിരികെ നല്‍കി മാതൃകയായത്. ഒടുവില്‍ യുവ ബിസിനസുകാരനായ ഡാനിഷ് അഹമ്മദ് 70,000 രൂപയ്ക്കാണ് മുട്ട വാങ്ങിയത്. ഒന്നിലധികം ദിവസങ്ങളിലായി […]

Continue Reading