‘കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, അതു കൊണ്ട് തോറ്റു’
ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം. വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ […]
Continue Reading