പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് തുടങ്ങും. യുക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനം സംബന്ധിച്ച വിശദാംശങ്ങൾ കേന്ദ്ര വിദേശകര്യ മന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളെയും അറിയിക്കും.
യുക്രെയിൻ വിഷയത്തിൽ വിശമായ ചർച്ച വേണമെന്നാണ് കോൺഗ്രെസുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും പ്രതിപക്ഷം സഭയിൽ ഉയർത്തും.