കെഎസ്ആർടിസി ബസിലെ അതിക്രമം; പൊലീസ് കേസെടുത്തു

Kerala

കെഎസ്ആർടിസി ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് കണ്ടക്ടർക്കെതിരെയും മോശമായി പെരുമാറിയ ആൾക്കെതിരേയുമാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്.
അതേസമയം, കെഎസ്ആർടിസി ബസിൽ സഹയാത്രികനിൽനിന്ന് മോശമായ അനുഭവം നേരിട്ട കോഴിക്കോട് സ്വദേശിനിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ഫോണിൽ സംസാരിച്ചു. വിഷയം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സിഎംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *