രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. മൂന്നാം തരംഗത്തിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന സംസ്ഥാനങ്ങളിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ 11,394 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
ദില്ലിയിൽ 1604 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുംബൈയിൽ 643 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം, രാജ്യത്ത് 169 കോടി പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 40ലക്ഷം ഡോസ് വാക്സിനാണ് കഴിഞ്ഞദിവസം രാജ്യത്തെ വിതരണം ചെയ്തത്.