ജനീവ: ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോൺ വകഭേദം, മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയും അപകടകാരിയും ആണെന്നതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലു.എച്ച്.ഒ).
‘ഒമിക്രോൺ മറ്റുവകഭേദങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിക്കുന്നതിന് നിലവിൽ വിവരങ്ങളൊന്നും ഇല്ല’-ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി.