മയിലിനെ കറിവെക്കാൻ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ ദുബൈയിലേക്ക് പോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സംഘപരിവാർ അനുഭാവികളുടെ നേതൃത്വത്തിൽ ഫിറോസിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരിക്കെയാണ്, ‘വറുത്തരച്ച മയിൽക്കറി’ എന്ന തലക്കെട്ടോടെ ഫിറോസ് തന്റെ പുതിയ വിഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.
കഴിഞ്ഞ ദിവസം മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്ന വിഡിയോ ഫിറോസ് പോസ്റ്റ് ചെയ്തിരുന്നു. മയിലിനെ കറി വെക്കുകയോ അല്ലെങ്കിൽ ഗ്രില്ല് ചെയ്യുകയോ ചെയ്യുമെന്നായിരുന്നു ഫിറോസ് മുൻ വിഡിയോയിൽ പറഞ്ഞിരുന്നത്