ഡിവിഷന്റെ കീഴിൽ കൽപ്പറ്റ റേഞ്ച് ഫോറെസ്റ്റ് ഓഫീസിന്റ പരിധിയിൽ പെട്ട അമ്മാറയിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ ലൈസൻസ് ഉള്ള ഡബിൾ ബാരൽ ഗൺ ഉപയോഗിച്ച് ഗവൺമെന്റ് ഉത്തരവ് പ്രകാരം ദിനേഷ് അമ്മാറ എന്ന വ്യക്തി വെടിവെച്ചു കൊന്നു.വയനാട് ജില്ലയിൽ ആദ്യമായാണ് ഈ ഉത്തരവ് നടപ്പാക്കുന്നത്. ഉടൻ ഫോറെസ്റ്റ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയും നിമിഷങ്ങൾക്കകം തന്നെ സെക്ഷൻ ഫോറെസ്റ്റർ ചന്ദ്രനും സഹപ്രവർത്തകരും സ്ഥലത്തു വരുകയും വേണ്ട പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയിതു. ഇതിന് 135 cm നീളവും 66cm ഉയരവും , 110cm ചുറ്റു വണ്ണവും 85 kg ക്കി മുകളിൽ തൂക്കവും ഉണ്ട്. ഏകദേശം 4വയസിലും കൂടുതൽ പ്രായവും ഉണ്ട്.