മെപ്പോട്ട് നോക്കി തെറ്റിപോവല്ലേ..! അത് നമ്മുടെ തന്നെ വിജയമാവും,നാടിന്റെ വിജയവുമാവും.

Kerala Wayanad

ഒരൊറ്റ അഴിമതികേസില്ല.
കൈക്കൂലി വാങ്ങിയില്ല.
പക്ഷപാതം കാണിച്ചില്ല.
ബന്ധു നിയമനം നടത്തിയില്ല.
ആരെയും അവഗണിച്ചില്ല..
എതിരാളികൾക്ക് പോലും ഇക്കാര്യത്തിൽ
മറുവാക്കില്ല.
പകരം തന്റെ മണ്ഡലത്തിൽ എല്ലായിടത്തും ഓടിനടന്നു മനോഹരങ്ങളായ റോഡുകളും പാലങ്ങളും ഹൈടെക് ആശുപത്രികളും ഹൈസ്കൂളുകളും കോളേജുകളും അംഗനവാടി കെട്ടിടങ്ങളും തനിക്ക് കിട്ടാവുന്ന സോഴ്സുകൾ എല്ലാം ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടിരിക്കുന്ന കേളു എംഎൽഎ വീണ്ടും വരണം.
വയനാടൻ ജനത വർഷങ്ങളോളം കാത്തിരുന്ന മെഡിക്കൽ കോളേജ് മാനന്തവാടിയിൽ യാഥാർത്ഥ്യമാക്കിയ,
കാടുപിടിച്ചു മൂടിക്കിടന്ന പഴശ്ശി പാർക്ക് വിനോദസഞ്ചാരികൾക്ക് വേണ്ടി സുന്ദരമായൊരു പാർക്ക് ആക്കി മാറ്റിയ ഈ മനുഷ്യൻ ജയിക്കണം
വൻ ഭൂരിപക്ഷത്തിൽ.
തനിക്ക് കിട്ടിയ അവസരം
മാറിയിരുന്നു ഉറങ്ങുകയായിരുന്നില്ല കേളുവേട്ടൻ.
വികസനത്തിന്റെ പാത വെട്ടിത്തെളിക്കുകയായിരുന്നു. അതുതന്നെയാണ് എതിരാളികളെ അസ്വസ്ഥരാക്കുന്നത്.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതും.
മാനന്തവാടി നിയോജക മണ്ഡലത്തിലെ വോട്ടർമാരോട്‌ എനിക്ക് പറയാനുള്ളത് തൽക്കാലം നമുക്ക് രാഷ്ട്രീയ ഭിന്നിപ്പുകൾ മറക്കാം..
ചേരിതിരിവുകൾ മറന്നു നമ്മുടെ നാടിനു വേണ്ടി, നമുക്കൊപ്പം നിലകൊണ്ട ഈ മനുഷ്യനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാം..അത് നമ്മുടെ തന്നെ വിജയമാവും.നമ്മുടെ നാടിൻറെ വിജയമാവും.
ഇദ്ദേഹം പരാജയപ്പെട്ടാൽ നമ്മളാണ് പരാജയപ്പെടുന്നത്. വടക്കെ വയനാടും
മാനന്തവാടിക്കാരുമാണ് പരാജയപ്പെടുന്നത്. നമുക്ക് അനുവദിച്ചുകിട്ടിയ മെഡിക്കൽ കോളേജ് കൽപ്പറ്റയിലേക്ക് മാറ്റും എന്ന് പറഞ്ഞ സ്ഥാനാർത്ഥിയല്ല നമുക്ക് വേണ്ടത്.
നമ്മോടൊപ്പം നിൽക്കുന്ന നമ്മുടെ ആളുകളാണ് വിജയിക്കേണ്ടത് . വോട്ട് ചെയ്യുമ്പോൾ ഇക്കാര്യമെങ്കിലും തിരിച്ചറിഞ്ഞു ചെയ്യുക.

ടി കെ ഹാരിസ് മാനന്തവാടി .

Leave a Reply

Your email address will not be published. Required fields are marked *