രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ജോയ്സ് ജോര്‍ജ്. തന്റെ പ്രസംഗത്തില്‍ അനുചിതമായ ചില വാക്കുകള്‍ വന്നു. ഒഴിവാക്കേണ്ടതായിരുന്നു ഇത്. ഇത് നിരുപാധികം പിന്‍വലിച്ച് ഖേദ പ്രകടിപ്പിക്കുന്നതായി ജോയ്സ് ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കെതിരെ ജോയ്സ് ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ യു ഡി എഫ് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ ഇതിന് വലിയ പ്രാധാന്യം നല്‍കിയതോടെ സി പി എം നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ രാഷ്ട്രീയത്തെയാണ് എല്‍ ഡി എഫ് എതിര്‍ക്കുന്നതെന്നും വ്യക്തിപരമല്ലെന്നും മുഖ്യന്ത്രിയും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ്സ് ജോര്‍ജ്ന്റെ ഖേദം