അധികാരത്തി ലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം

National

അസമില്‍ അധികാരത്തിലെത്തിയാല്‍ പൗരത്വ നിയമം അസാധുവാക്കാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. തേജ്പൂരിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസന്തോറും 2000 രൂപ വീതം നല്‍കുമെന്നും എല്ലാ വീടുകളിലും സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നല്‍കുമെന്നും പ്രിയങ്ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *