ബി.ജെ.പിയിൽ ചേർന്ന മെട്രോമാൻ ഇ.ശ്രീധരനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാൻ ആലോചന.
കൊച്ചി മെട്രോയും പാലാരിവട്ടം മേല്‍പ്പാലവും അനുകൂല ഘടകമാകുമെന്നാണ് വിലയിരുത്തല്‍.കേരളത്തില്‍ ശ്രീധരന്റെ പ്രവര്‍ത്തന മണ്ഡലം കൊച്ചി ആയതിനാല്‍ ഇതുള്‍പ്പെടുന്ന മണ്ഡലത്തില്‍ അദ്ദേഹത്തെ പരിഗണിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.അതേസമയം ഇ ശ്രീധരൻ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.