21 തികയാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥി കാത്തിരിക്കുകയാണ്

Kerala

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ പത്രിക നൽകുന്നത്. ഇത് വനിതാ സംവരണ വാർഡുമാണ്. ഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്.കോന്നി: ഡിസംബർ എട്ടിന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പണത്തിന് അപൂർവ്വ ഭാഗ്യവുമായി കന്നിയങ്കം കുറിക്കുകയാണ് രേഷ്മ . ഇരുപത്തി ഒന്നു വയസുപൂർത്തിയായി തൊട്ടടുത്ത ദിവസം നോമിനേഷൻ നൽകുന്ന കേരളത്തിലെ ആദ്യ സ്ഥാനാർത്ഥിയാണ് രേഷ്മ മറിയം റോയ്. വോട്ടവകാശം പതിനെട്ടാണെങ്കിലും തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ ഇരുപത്തിയൊന്ന് വയസുതികയണം. നവംബർ പതിനെട്ടാം തീയതിയാണ് രേഷ്മക്ക് ഇരുപത്തിയൊന്ന് വയസുപൂർത്തിയാകുന്നത്. നോമിനേഷൻ നൽകേണ്ട അവസാന തീയതിയായ പത്തൊൻപതിന്.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ പത്രിക നൽകുന്നത്. ഇത് വനിതാ സംവരണ വാർഡുമാണ്. ഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിഅംഗം, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

കൊവിഡ്‌ വ്യാപന കാലത്ത് കോന്നി എംഎൽഎയുടെ കൈത്താങ് പദ്ധതിയുടെ ഭാഗമായി തേങ്ങാ തിരുമ്മി നൽകാൻ എംഎൽഎ ഓഫീസിലേക്ക് സഹായം അഭ്യർത്ഥിച്ചുവിളിച്ച വീട്ടമ്മക്ക് രേഷ്മ തേങ്ങാ തിരുമ്മി നൽകിയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഊട്ടുപാറ തുണ്ടിയാംകുളത്ത് റോയ്‌ ടി മാത്യു-മിനി റോയ് ദമ്പതികളുടെ മകളാണ് രേഷ്മ.
അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിട്ടാണ് രേഷ്മ പത്രിക നൽകുന്നത്. ഇത് വനിതാ സംവരണ വാർഡുമാണ്. ഡിഗ്രി പഠനകാലത്ത് എസ്എഫ്ഐയിലൂടെയാണ് രേഷ്മ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിഅംഗം, എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ച് വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *