തിരുവനന്തപുരം: സർക്കാർ ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളെ വഴിവിട്ട രീതിയിൽ കള്ളക്കേസിൽ കുടുക്കാൻ ഡിജിപി ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും പുറത്തുകൊണ്ടുവരുന്ന പ്രതിപക്ഷ നേതാക്കളെ ഡിജിപിയെ ഉപയോഗിച്ച് സർക്കാർ കേസുകളിൽ കുടുക്കുന്നു. ഈ കളി അവസാനിപ്പിച്ചില്ലെങ്കില്‍ ഇതിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ വലിയ വില നല്‍കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യംതന്നെ ഡിജിപിയുടെ നടപടികള്‍ക്കെതിരെ കമ്മീഷനെ വച്ച് അന്വേഷിപ്പിക്കും. പര്‍ച്ചേസിലൂടെ കോടിക്കണക്കിന് രൂപ അഴിമതി കാട്ടിയ ഡിജിപിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. പി.ടി തോമസ്, കെ.എം ഷാജി, വി.ഡി സതീശന് ഉള്‍പ്പടെ പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കളളക്കേസ് എടുക്കുകയാണ്.ഇവര്‍ക്കെതിരെ പ്രതികാരം തീര്‍ക്കാനെത്തിയാല്‍ യു.ഡി.എഫ് ശക്തമായിത്തന്നെ നേരിടും.കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊളളയും നടത്തുന്ന ഡിജിപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. പ്രതിപക്ഷ നേതാവ് പറഞ്ഞു.