ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം 81,84,082 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,963 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ഇന്നലെ 470 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാർ കണക്കനുസരിച്ച് 1,22,111 പേരാണ് രാജ്യത്ത് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.24 മണിക്കൂറിനിടെ 58684 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 74,91,513 ആയി. നിലവിൽ 91.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.