തിരുവനന്തപുരംഃ പ്രാഥമിക പരിശോധനയിൽ കോവിഡ് പോസിറ്റീവായ എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് വീണ്ടും സംസ്ഥാന സർക്കാർ.
ലോക ആരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മാർഗരേഖയുടെ അടിസ്ഥാനത്തിലാണു മരണപ്പട്ടിക തീരുമാനിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ.
കോവിഡ് മൂർഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരിക്കുന്നതു മാത്രമേ കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനാകു എന്നും മന്ത്രി അറിയിച്ചു.
വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാരടങ്ങുന്ന സമിതി പരിശോധിച്ചാണു അത് സ്ഥിരീകരിക്കുന്നത്. അതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കുക.