പന്തളം: മദ്ധ്യ തിരുവിതാംകൂർ സി .ബി .എസ് .ഇ സ്കൂൾ കലോത്സവം ‘സഹോദയ കലോത്സവ് -2026’ പന്തളം എമിനൻസ് സ്കൂളിൽ അതിവേഗ ചിത്രകാരൻ ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. പന്തളം എമിനൻസ് സ്കൂളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സെന്റ്രൽ സി ബി എസ് ഇ സഹോദയ പ്രസിഡന്റ് ലത പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിൻസി, എമിനൻസ് ചെയർമ്മാൻ പി. എം . ജോസ് , എമിനൻസ് പബ്ളിക് സ്കൂൾ പ്രിൻസിപ്പൽ ജെസി വർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ വിന്നി ചന്ദ്രശേഖർ, മാനേജർ എലിസബത്ത് ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഉദ്ഘാടനസമ്മേളനത്തെ വ്യത്യസ്തമാക്കിക്കൊണ്ട് ഡോ. ജിതേഷ്ജിയുടെ ‘വരയരങ്ങ് ‘തനതുകലാരൂപവും കലോത്സവവേദിയിൽ അരങ്ങേറി. മൂന്ന് ദിവസങ്ങളായി നടക്കുന്ന സഹോദയ കലോത്സവത്തിൽ മദ്ധ്യതിരുവിതാകൂറിലെ 58 സ്കൂളുകളിൽ നിന്നായി 4000 വിദ്യാർത്ഥികൾ പ്രതിഭയുടെ മാറ്റുരയ്ക്കുന്നു.