ന്യൂറോനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻ. ഐ.എസ്.ആർ)

General

അഡ്വ.ജുനൈദ് കൈപ്പാണി

വെള്ളമുണ്ട എ യു പി എസ്, വെള്ളമുണ്ട ജി എം എച്ച് എസ്, കല്ലോടി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി എന്നി വിടങ്ങളിൽ സ്‌കൂൾ പഠനം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്സസിൽ ബിരുദം,മർകസ് ലോ കോളേജിൽ നിന്നും എൽ.എൽ.ബി ബിരുദം, അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്നും എം കോം ബിരുദം, കേരള യൂണിവേഴ്‌സിറ്റി യിൽ നിന്നും കൊമേഴ്‌സിൽ ബി എഡ്, മനഃശാസ്ത്ര കൗൺസലിംഗിൽ പി.ജി ഡിപ്ലോമ.
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിർവഹണവും’എന്ന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി കേരള ഗവർണറിൽ നിന്നും സ്കിൽ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയിട്ടുണ്ട്.
2026-ൽ കേരള ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്തു.

2020-25 കാലയളവിൽ വയനാട് ജില്ലാപഞ്ചായത്ത്‌ മെമ്പറായിരിക്കെ
ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ നടത്തി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ജനപ്രതിനിധിയാവാൻ സാധിച്ചിട്ടുണ്ട്.
മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം
അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം ഷാർജയിൽ വെച്ചും
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള
ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം ഡൽഹിയിൽ നിന്നും
ഏറ്റുവാങ്ങിയിട്ടുണ്ട്.
മാതൃകാ പൊതുപ്രവർത്തകനുള്ള
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,
ഏറ്റവും കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ്,മികച്ച ജില്ലപഞ്ചായത്ത്‌ അംഗ ത്തിനുള്ള ദേശീയ സേവക് പുരസ്‌കാരം,മികച്ച സാമൂഹ്യപ്രവർത്തകനുള്ള കൗമുദി ജനരത്ന അവാർഡ്,
കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുള്ള കേരള പഞ്ചായത്ത് സ്മൃതിരേഖ ഗോൾഡ് മെഡൽ,
കാർഷികാവബോധ പ്രവർത്തനങ്ങൾക്ക് ഗൗരവമായ ഇടപെടൽ നടത്തിയ മാതൃകാ ജനപ്രതിനിധിക്കുള്ള ഡൽഹി കൃഷിജാഗരൺ പുരസ്‌കാരം,2018 ലെ
ശ്രീനാരായണ ഗുരു പരിഷത്ത് അവാർഡ്
തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രാപ്പാർത്ത നഗരങ്ങൾ,
ധൈര്യപൂർവ്വം വേദിയിലേക്ക്
The Art of Public Speaking & Presentation Skills,
പ്രസംഗകല 501 തത്ത്വങ്ങൾ,വ്യക്തിത്വ വികാസം തുടങ്ങിയ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളടക്കം
വിവിധ വിഷയങ്ങൾ പ്രമേയമാക്കി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
ത്രിതല സംവിധാനം മുന്നോട്ട് വെക്കുന്ന അധികാര വികേന്ദ്രീകരണവും വികസനവുമായി ബന്ധപ്പെട്ട
നിരീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന ‘വികേന്ദ്രീകൃതാസൂത്രണം ചിന്തയും പ്രയോഗവും’ എന്ന ഗ്രന്ഥം വൈജ്ഞാനിക മേഖലയിൽ ശ്രദ്ധേയ സംഭാവന നൽകിയ ഒന്നാണ്.
ഡീസെൻട്രലൈസ്ഡ് പ്ലാനിംഗ്-തൌട്ട് ആൻഡ് പ്രാക്ടീസ്’ എന്ന ശീർഷകത്തിൽ സ്ട്രിങ് പബ്ലിക്കേഷൻസ് പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രസ്തുത പഠനഗ്രന്ഥത്തിന്
കൊൽക്കത്ത റെഡ് വെൽ ഫൗണ്ടേഷന്റെ
രവീന്ദ്രനാഥ ടാഗോർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

വയനാട് ജില്ലയിലെ വെള്ളമുണ്ടയിൽ ജനനം. പിതാവ് മമ്മൂട്ടി കൈപ്പാണി. മാതാവ് സുബൈദ. ഭാര്യ ജെസ്ന ജുനൈദ്(അധ്യാപിക). മക്കൾ ആദിൽ ജിഹാൻ, ജെസ ഫാത്തിമ, ഐസ ഹിന്ദ്.

ഹൈസ്കൂൾ പഠനകാലത്ത്
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക്.പുരോഗമന വിദ്യാർത്ഥി സംഘടനയുടെ വെള്ളമുണ്ട യൂണിറ്റ് തല ഭാരവാഹിത്വത്തിൽ തുടങ്ങി കല്ലോടി ഹയർസെക്കന്ററി സ്കൂൾ സ്റ്റുഡന്റസ് യൂണിയൻ ചെയർമാൻ മുതൽ വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ്‌, ദേശീയ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ, യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി, യുവജന സേവാദൾ ദേശീയ പ്രസിഡന്റ്‌,ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി വരെയുള്ള ചെറുതും വലുതുമായ ഒട്ടനവധി ഉത്തരവാദിത്തങ്ങൾ നിർവഹിച്ചിട്ടുണ്ട്.
2020-2025 കാലയളവിൽ
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതല വഹിച്ചു. സെക്യൂലർ സോഷ്യലിസ്റ്റ് കൗൺസിൽ പ്രസിഡന്റ്‌,
വൈഡ് ലൈവ് ന്യൂസ്‌ എഡിറ്റർ പദവിയും നിർവഹിക്കുന്നു.
പ്രസംഗകലയിൽ തൽപരരായ ആളുകൾക്ക് പരിശീലനം നൽകുന്ന 2014ൽ സ്ഥാപിതമായ ലെറ്റ്സ് സ്‌കൂൾ ഓഫ് പബ്ലിക് സ്പീക്കിങ്ങിന്റെ ഫൗണ്ടറുമാണ്.

കൂടാതെ നിരവധി സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവ കാരുണ്യ സംഘടനകളുടെ ജില്ലാ-സംസ്ഥാന-ദേശീയ ചുമതലകളും നിർവഹിക്കുന്നുണ്ട്.

നിലവിൽ ന്യൂറോനെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൻ. ഐ.എസ്.ആർ)-ന്റെ ഡയറക്ടറായും ലെറ്റ്സ് ലൈഫ് അക്കാദമിയുടെ ചെയർമാനായും പ്രവർത്തിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *