അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

General

പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.

കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ എന്ന് ചോദ്യം. കഴിഞ്ഞ മൂന്ന് ദിവസമായി അർജുൻ ആയങ്കിയ്ക്കായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തുകയായിരുന്നു. അർജുനുമായി ബന്ധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പൊലീസിന് വിവരം ലഭിച്ചിരുന്നില്ല. പിന്നാലെ കണ്ണൂരും കോഴിക്കോടും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ പരിശോധന നടത്തിവരികയായിരുന്നു. തുടർന്ന് കണ്ണൂരിൽ നിന്ന് അർജുൻ ആയങ്കി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു. നാല് കേസുകളാണ് അർജുനെതിരെ എടുത്തിട്ടുള്ളത്.

ആദ്യം കോതമംഗലം എസ്എച്ച്ഒ, പിന്നിട് ഊന്നുകൽ SHO, ഒടുവിൽ ആഭ്യന്തര മന്ത്രി- ഒളിവിലിരുന്ന് അർജുൻ ആയങ്കി വെല്ലുവിളിച്ചവരുടെ പട്ടിക ഇങ്ങനെ നീളുന്നു. കോതമംഗലം SHO യെ ആക്രമിക്കുമെന്ന് ഭീഷണിപെടുത്തിയ കേസിൽ അർജുൻ ആയാങ്കിയുടെ ജാമ്യപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ പോലീസ് അർജുനെ പിടികൂടാൻ നീക്കം ആരംഭിച്ചു. ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്നഊന്നുകൽ SHO യെ അർജുൻ അയങ്കി ഭീഷണിപ്പെടുത്തിയത്. പിടിക്കാമെങ്കിൽ പിടിച്ചോളൂ, കോതമംഗലം SHO യെ ആക്രമിക്കുമെന്നല്ലാമാണ് ഭീഷണി ഉയർത്തിയത്.

വധശ്രമം, ഗുണ്ടാ ആക്രമണങ്ങൾ, സ്വർണക്കവർച്ച, ലഹരിക്കടത്ത്, ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങി നിരവധി കേസുകളാണ് കണ്ണൂരിലും മറ്റ്ജി ജില്ലകളിലുമായി ഇയാൾക്കെതിരെയുള്ളത്. ക്രിമിനൽ പശ്ചാത്തലം മുൻനിർത്തി ഒൻപത് ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് പോലീസ് ഇയാൾക്കെതിരെ കാപ്പ ഉൾപ്പെടെ ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *