അഞ്ച് കോടിയും കടന്ന്ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ

General

അഞ്ച് കോടിയും കടന്ന്
ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജിയുടെ

‘വേഗവര’ വ്യൂസ്

ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ ഇടിമിന്നൽ വേഗത്തിൽ ചിത്രം വരച്ച്‌ ലോകശ്രദ്ധ നേടിയ അതിവേഗ പെർഫോമിംഗ്‌ ചിത്രകാരൻ ഡോ. ജിതേഷ്ജി യുടെ ‘വേഗവര’ റീൽ കാഴ്ചക്കാരുടെ എണ്ണം ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ അഞ്ച് കോടിയും കടന്നു. ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് ലോകമെമ്പാടും പ്രേക്ഷകരെ നേടിയ മലയാളിയുടെ വ്യത്യസ്തമായ ഇൻസ്റ്റഗ്രാം റീലിൽ ഇരു കൈകളും ഒരേ സമയം ഉപയോഗിച്ച്‌ കേരളത്തിന്റെ11 ആം മുഖ്യമന്ത്രിയായിരുന്ന വി. എസ്‌ അച്യുതാനന്ദനെ വെറും 11 സെക്കന്റിനുള്ളിൽ വരയ്ക്കുന്നതാണു പ്രമേയം. ഇൻസ്റ്റഗ്രാമിൽ ജിതേഷ്ജി ( Jitheshji ) എന്ന് ഇംഗ്ലീഷിൽ സേർച്ച്‌ ചെയ്യുന്നവർക്കെല്ലാം റീൽസിൽ വിഭാഗത്തിൽ ഈ വീഡിയോ ടോപ് ചാർട്ടിൽത്തന്നെ ലഭ്യവുമാണ്. മുഖ്യമന്ത്രി വി. ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഗോവ ഗവർണർ ഡോ. പി എസ്. ശ്രീധരൻ പിള്ള, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ശ്രീപദ്നായിക് ആസ്ട്രലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ക്യാബിനെറ്റ് മന്ത്രിമാർ തുടങ്ങി നിരവധി പ്രമുഖർ ജിതേഷ്ജി യുടെ വേഗവര റീലുകൾക്ക് ലൈവ്‌ സെലിബ്രിറ്റി മോഡലുകൾ ആയി പോസ് ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ അഞ്ഞൂറ്റി പതിനൊന്ന് ലക്ഷം ( അൻപത്തിയൊന്ന് പോയിന്റ്‌ ഒന്ന് മില്യൻ ) കടന്ന വി. എസ്. വേഗവര വീഡിയോ കൂടാതെ ഒരു മില്യൻ മുതൽ അഞ്ച് മില്യൻ വരെ വ്യൂസ് ലഭിച്ച മറ്റ് നൂറിലേറെ വീഡിയോകളും ജിതേഷ്ജിയുടെതായി സോഷ്യൽ മീഡിയയിലുണ്ട്.
ഫൈസൽ വ്ലോഗ്സ്‌ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണു ജിതേഷ്ജി യുടെ 50 മില്യൻ കടന്ന മാസ്മരികവേഗവര മൊബെയിലിൽ ചിത്രീകരിച്ച്‌ ആദ്യം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്‌. ഡി ജെ സംഗീതത്തിന്റെ പശ്ചാത്തലത്തിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച്‌ സിനിമാറ്റിക്‌ ഡാൻസ്‌ സ്റ്റെപ്പുകളോടെ ‘മിന്നൽ വേഗവര’ സ്റ്റേജിൽ അവതരിപ്പിച്ച്‌ ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ സ്പീഡ്‌ പെർഫോമിംഗ്‌ ചിത്രകാരനാണു ജിതേഷ്ജി. ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ ‘റാപ്‌ സ്കെച്ച്‌ ത്രില്ലർ ഡി ജെ എന്ന ബ്രാൻഡ്‌ നെയിമിൽ ‌’ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ജിതേഷ്ജി ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ്‌’ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ്‌ എന്ന നിലയിൽ പി എസ്‌ സി പരീക്ഷാചോദ്യങ്ങളിലും ജി കെ & കറന്റ്‌ അഫയേർസ് റാങ്ക്‌ ഫയലുകളിലും പലതവണ ഇടം നേടിയിട്ടുമുണ്ട്‌. മൂവായിരത്തോളം പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ ചിത്രകാരൻ എന്ന നിലയിലും ലോകചിത്രകലാഭൂപടത്തിൽ ഇടം നേടിയ മലയാളിയാണു ഡോ. ജിതേഷ്ജി . ഗിന്നസ്‌ വേൾഡ്‌ റെക്കൊർഡ്‌ ഉൾപ്പെടെയുള്ള പല ലോകറെക്കൊർഡ്‌ നേട്ടങ്ങൾക്കും ഉടമയാണു ലോകത്തിലെ ഏറ്റവും വേഗതയേറിയ ഈ പെർഫോമിംഗ്‌ ചിത്രകാരൻ.
366 ദിവസങ്ങളുടെയും 500 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളുമടക്കം ഓർമ്മയിൽ നിന്ന് ഉദ്ധരിക്കുന്ന ജിതേഷ്ജി അമേരിക്കൻ മെറിറ്റ്‌ കൗൺസിലിന്റെ
‘ ദ ഹിസ്റ്ററി മാൻ ഒഫ്‌ ഇൻഡ്യ ‘ ബഹുമതിക്ക്‌ അർഹനായിട്ടുണ്ട്‌.
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ ഭഗവതിക്കും പടിഞ്ഞാറു സ്വദേശിയാണു.
ഭാര്യ : ഉണ്ണിമായ,
മക്കൾ ശിവാനിയും നിരഞ്ജനും

Leave a Reply

Your email address will not be published. Required fields are marked *