കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ കൂടി മരിച്ചു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
സെപ്തംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്.