പനമരം: ഗവ.ടിടിഐയില്‍ ‘സഹപഥം’ എന്ന പേരില്‍ സംഘടിപ്പിച്ച സമൂഹ സമ്പര്‍ക്ക സഹവാസ ക്യാമ്പില്‍വിമുക്തി മിഷന്‍ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി.
ടിടിഐ പ്രിന്‍സിപ്പല്‍ എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. അനീഷ് ദേവദാസന്‍, വിദ്യാര്‍ഥി കണ്‍വീനര്‍മാരായ എം.വി. നസ്‌ല, പി. നന്ദന എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. അധ്യാപിക ആര്‍.എസ്. സൗമ്യ സ്വാഗതവും വിദ്യാര്‍ഥി പ്രതിനിധി ദില്‍ന ഫര്‍വീന്‍ നന്ദിയും പറഞ്ഞു.