സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

General

റിയാലിറ്റി ഷോ താരം ഷിയാസ് കരീമിനെതിരെയുള്ള വിദേശ വ്യവസായിയായ യുവതിയുടെ പരാതിയില്‍ കേസെടുത്തു പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവസ്ഥലം കോഴിക്കോട് ആയതിനാല്‍ കേസ് കോഴിക്കോട് പോലീസിന് കൈമാറും. സ്ത്രീത്വത്തെ അപമാനിച്ചതിനും സാമ്പത്തിക തട്ടിപ്പിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

പ്രണയം നടിച്ച് 65 ലക്ഷം രൂപ തട്ടിയെടുത്തെന്നും തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി എന്നുമാണ് യുവതിയുടെ പരാതി. നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഷിയാസ് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. പണം ഇടപാട് നടത്തിയ ബാങ്ക് വിവരങ്ങളും ചാറ്റുകളും യുവതി പോലീസിന് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *