ചേട്ടൻ ഷോയിൽ വാംഖഡെയിലെ വമ്പന്മാരായി ചെന്നൈ സൂപ്പർ കിങ്സ്

General

ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 ഓൾഔട്ടായി. സെഞ്ച്വറി നേടിയ മലയാളിതാരം സഞ്ജു സാംസണാണ് ചെന്നൈയുടെ വിജയശിൽപി.

208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ സ്കോർ ബോർഡിൽ 11 റൺസെത്തിയപ്പോഴേക്കും ടോപ് ത്രീ ഡ്രെസിങ് റൂമിൽ തിരിച്ചെത്തി. ഉടനടി മറ്റൊരു വിക്കറ്റ് വീഴാതെ കാത്തെങ്കിലും തിലക് വർമയുടെയും സൂര്യകുമാർ യാദവിന്റെയും മെല്ലാപ്പോക്ക് പോക്ക് മുംബൈക്ക് തിരിച്ചടിയായി. ഒടുവിൽ മധ്യനിരയിലെ കൂട്ടത്തകർച്ച കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.

ചെന്നൈയെ 207 ലെത്തിച്ചത് സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ്. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇതേ പിച്ചിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ സഞ്ജു തകർത്തടിച്ചപ്പോൾ ജസ്പ്രീത് ബുംറയ്ക്ക് പോലു രക്ഷയില്ലാതായി. 54 പന്തിൽ 10 ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ 101 റൺസ്.സഞ്ജുവിന്റെ സീസണിലെ രണ്ടാമത്തെയും ഐപിഎല്ലിലെ ആകെ അഞ്ചാമത്തെയും സെഞ്ച്വറി.

Leave a Reply

Your email address will not be published. Required fields are marked *