1500 കോടി സ്വലാത്ത് സമർപ്പണം: ഉമ്മുൽ ഖുറ കാമ്പസിൽ ഹജ്ജ് യാത്രാഅയപ്പ് സംഗമം സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: 1500 കോടി സ്വലാത്ത് സമർപ്പണത്തിന്റെ ഭാഗമായി പടിഞ്ഞാറത്തറ ഉമ്മുൽ ഖുറയിൽ നിന്നും ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ട വിജയി ഹാജറ മേലാറ്റൂരിന് സ്നേഹനിർഭരമായ യാത്രാഅയപ്പ് നൽകി. ഉമ്മുൽ ഖുറ കാമ്പസിൽ നടന്ന പ്രൗഢഗംഭീരമായ ഹജ്ജ് യാത്രാഅയപ്പ് സംഗമം കുണ്ടാല ഉസ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ഉമ്മുൽ ഖുറ സെക്രട്ടറി മജീദ് സഖാഫി സ്വാഗതം ആശംസിച്ചു. ബാദുഷ ഹജ്ജ് ഗ്രൂപ്പ് എം.ഡി ഗഫൂർ സഖാഫി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. പണ്ഡിതരായ ഇബ്രാഹിം ഫൈസി, ഷാഫി ബാഖവി തുടങ്ങിയവർ സംഗമത്തിൽ സംസാരിച്ചു.
ഫള്ൽ നൂറാനി, ഹാഫിസ് നിഷാദ് ശാമിൽ അസ്ഹരി തുടങ്ങിയവർ സംബന്ധിച്ചു. ശറഫുദ്ധീൻ ഹാജി കുന്നുമ്മലങ്ങാടി സദസ്സിന് നന്ദി രേഖപ്പെടുത്തി.