ആക്രമണം അവസാനിപ്പിക്കുക, ഹോര്‍മൂസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക…; യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി ഇറാന്‍

General

യുദ്ധം അവസാനിപ്പിക്കാന്‍ അഞ്ച് ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് ഇറാന്‍. ആക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കുക, ഇറാനെതിരെ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇറാന്‍- അമേരിക്ക സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന സൂചനകള്‍ക്കിടെയാണ് ഇറാന്‍ നിര്‍ദേശങ്ങളുമായി മുന്നോട്ടെത്തിയിരിക്കുന്നത്. 

ആക്രമണവും കൊലപാതകങ്ങളും അവസാനിപ്പിക്കുക, ഇറാനെതിരെയും പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രോക്‌സി ഗ്രൂപ്പുകള്‍ക്കെതിരെയുമുള്ള യുദ്ധം അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ഇറാനെതിരെ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുക, യുദ്ധം സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇറാന്‍ മുന്നോട്ടുവച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ നിര്‍ദേശം ഇറാന്‍ നിരസിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *