‘പ്രത്യേക പരാമര്‍ശം നേടിയ ആസിഫും ടൊവിനോയുമൊന്നും എന്നെക്കാള്‍ ഒരു മില്ലി മീറ്റര്‍ പോലും താഴെയല്ല’മമ്മൂട്ടി

General


മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും മമ്മൂട്ടി പറഞ്ഞു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം പോലെ മികച്ച സിനിമകളെടുക്കുന്ന ഒരു ഭാഷയിലെ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചത് വളരെ പ്രോത്സാഹനജനകമാണെന്ന് മമ്മൂട്ടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളെല്ലാം എല്ലാത്തരത്തിലും നല്ലതായിരുന്നു. അല കലാപരമായും സാമ്പത്തികമായും വിജയം നേടി. സൗബിന്‍, നടി ഷംന, എല്ലാവരും അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയെന്നും മമ്മൂട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *