കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു.

General

ചാലിയം: കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. ചാലിയം തൈക്കടപ്പുറം തോട്ടുങ്ങല്‍ മുഹമ്മദ് ശരീഫിന്റെ മകന്‍ മുഹമ്മദ് റസീഹ് ആണ് മരിച്ചത്.

പനിക്ക് ചികിത്സ തേടിയാണ് റസീഹിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് സ്ഥിരീകരിച്ചത് മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *