വ്യാപാരികളെ ഒഴിപ്പിക്കാൻ ശ്രമം; പ്രതിഷേധവുമായി മർച്ചന്റ്സ് അസോസിയേഷൻ

General

മാനന്തവാടി: പതിറ്റാണ്ടുകളായി വാടകയ്ക്ക് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ അനധികൃതമായി ഒഴിപ്പിക്കാൻ ശ്രമിക്കുന്നതായി പരാതി. മാനന്തവാടി മൈസൂർ റോഡിലെ ഇ.എ. കോംപ്ലക്സിലെ ഇരുപതോളം വ്യാപാരികളാണ് കെട്ടിടത്തിന്റെ പുതിയ ഉടമയ്ക്കെതിരെ രംഗത്തെത്തിയത്. ഇതിൽ പ്രതിഷേധിച്ച് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഗാന്ധി പാർക്കിൽ പ്രതിഷേധ യോഗം ചേർന്നു. കെട്ടിടം അടുത്തിടെ വിലയ്ക്ക് വാങ്ങിയ പുതിയ ഉടമയുടെ ആളുകൾ, വ്യാപാരികളുടെ സമ്മതമില്ലാതെ സ്ഥാപനങ്ങളുടെ നെയിം ബോർഡുകളും ചെടിച്ചട്ടികളും എടുത്തുമാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വ്യാപാരികൾ ആരോപിച്ചു. പതിറ്റാണ്ടുകളായി കൃത്യമായി വാടക നൽകി പ്രവർത്തിക്കുന്ന തങ്ങളെ നിയമവിരുദ്ധമായി ഒഴിപ്പിക്കാനാണ് ശ്രമമെന്ന് അവർ പറഞ്ഞു. പ്രതിഷേധ യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. ഉസ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ.പി. ഷിബി, സി.കെ. സുജിത്, കെ.എക്സ്. ജോർജ്, എൻ.വി. അനിൽകുമാർ, ഷാനു, എം. ബഷീർ, ഗോപൻ പോപ്പുലർ, ഇക്ബാൽ, റഷീദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *