ലിയോ @ 100; ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം നൂറ് കോടി നേടി വിജയ് ചിത്രം

National

വിജയ് – ലോകേഷ് കനകരാജ് ടീമിന്റെ ചിത്രം ലിയോ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. രണ്ടാം ദിനം പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി നേടിയിരിക്കുകയാണ്. ആദ്യ ദിനത്തിൽ ആഗോളതലത്തിൽ 148.5 കോടിയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതിൽ 64.80 കോടി ഇന്ത്യയിൽ നിന്നായിരുന്നു നേടിയത്. രണ്ടാം ദിനത്തിൽ 36 കോടിയാണ് ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് വാരിയത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ മാത്രം 100 കോടി എന്ന സംഖ്യയിലെത്തി.

വിജയ്‍യ്ക്ക് ഒപ്പമുള്ള ലോകേഷ് കനകരാജിന്റെ രണ്ടാമത്തെ ചിത്രമാണ് ലിയോ. മാസ്റ്ററാണ് ആദ്യ ചിത്രം. വിക്രം സിനിമയ്ക്ക് ശേഷം എത്തുന്ന ലോകേഷിന്റെ ലിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷ് കനകരാജിന്റെ മേക്കിങ്ങിനും സിനിമയുടെ സാങ്കേതിക മികവിനും വിജയ്‌യുടെ അഭിനയത്തിനും കൈയ്യടിയുണ്ട്.

വിജയ്‌യോടൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താരനിരയാണ് ലിയോയിലുണ്ട്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദ്രർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *