മേപ്പാടി:
വിവിധ കലകളുടെ ആവിഷ്കാരവും സമന്വയവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.
കുന്നമ്പറ്റയിൽ നടക്കുന്ന
കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ദ്വിദിന എക്സിക്യൂട്ടീവ് ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക വൈവിധ്യങ്ങളുള്ള കേരളത്തില്‍ മതേതരത്വം സംരക്ഷിക്കുന്നതില്‍ കലാ കൂട്ടായ്മകള്‍ക്ക് വലിയ പങ്കുണ്ട്. മാനവമൈത്രി നിലനിര്‍ത്തുന്നതും ഇത്തരം കലാകൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.