കമ്പളക്കാട്: മണിപ്പൂരിലെ വനിതകൾക്ക് നേരെ നടത്തുന്ന ഭീകരമായ അക്രമങ്ങൾക്ക് എതിരെ കടുത്ത നടപടി വേണം എന്നാവശ്യപ്പെട്ടു കൊണ്ട് കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗണിൽ സായാഹ്ന ധർണ നടത്തി. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരമായ അക്രമങ്ങൾക്ക് വനിതകളും കുട്ടികളും വിധേയമാകുന്ന കാഴ്ചകളാണ് മണിപ്പൂരിൽ നടക്കുന്നത് എന്നും ഇതിന് അറുതി വരുത്താൻ ഭരണകൂടം തയ്യാറാകണമെന്നും സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന മുസ്ലിം യൂത്ത് ലീഗിന്റെ ട്രഷറർ പി ഇസ്മയിൽ ആവശ്യപ്പെട്ടു ധർണാ സമരത്തിൽ വയനാട് ജില്ല വനിതാ ലീഗ് വൈസ് പ്രസിഡണ്ട് കെ. കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി. യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി സാജിദ് അഹമ്മദ് കെ കെ റംസീന സുബൈർ റൈഹാനത്ത് ബഷീർ. മറിയം നസീമ.നഫീസത്ത്. ഖദീജ കെ പി തുടങ്ങിയവർ സംസാരിച്ചു