ജില്ലാ പഞ്ചഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനായി വയനാട് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് സപ്തംബർ 10 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കും . ജൂനിയർ , യൂത്ത് , സീനിയർ , മാസ്റ്റേഴ്സ് , ഗ്രാൻ്റ് മാസ്റ്റേഴ്സ് , സീനിയർ ഗ്രാൻറ് മാസ്റ്റേഴ്സ് , അംഗ പരിമിതർ എന്നീ വിഭാഗങ്ങളിൽ ആൺ / പെൺ , പുരുഷ / വനിത വിഭാഗങ്ങൾക്കായി ഭാരത്തിൻ്റെ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തും . ഇടത് വലത് കൈകൾക്ക് പ്രത്യേകം മത്സരം ഉണ്ടായിരിക്കും . സംസ്ഥാന തല മത്സരത്തിൽ വിജയികളാകുന്ന ഹയർ സെക്കണ്ടറി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കിന് അർഹതയുള്ള കായിക ഇനമാണ് പഞ്ചഗുസ്തി . മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള കായിക താരങ്ങൾ ഭാര നിർണ്ണയത്തിനായി സപ്തംബർ 9 ന് രാവിലെ 9.30 ന് പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ പഞ്ചഗുസ്തി അസ്സോസിയേഷൻ സെക്രട്ടറി അറിയിച്ചു. ഫോൺ 9747616067, 9633686354.